പാമ്പിനെ പിടിച്ചു; കഴുത്തിലിട്ടാൽ റീൽസെടുക്കാമെന്ന് ജനക്കൂട്ടം; 55കാരന് ദാരുണാന്ത്യം

snake-death-new
SHARE

സമൂഹമാധ്യമങ്ങളിൽ റീൽസ് ചെയ്യുന്നവരുടെ ആവശ്യത്തിന് വഴങ്ങി വിഷപ്പാമ്പിനെ കഴുത്തിലിട്ട 55കാരന് പാമ്പിന്റെ കടിയേറ്റ് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലെ ഔറസിലാണ് സംഭവം. ബജ്രംഗി സാധു എന്നയാളാണ് മരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വഴിയോരക്കച്ചവടക്കാരനാണ് മരിച്ച സാധു. സുഹൃത്തിന്റെ കടയിൽ പാമ്പിനെ കണ്ടെന്ന വിവരം അറിഞ്ഞാണ് ഇയാൾ സ്ഥലത്ത് എത്തിയത്. പാമ്പിനെ തല്ലിക്കൊല്ലാനാണ് പദ്ധതിയെന്ന് അറിഞ്ഞ സാധു ഇത് തടയുകയും പാമ്പിനെ പിടികൂടി കടയ്ക്ക് പുറത്തെത്തിക്കുകയും ചെയ്തു. ഈ സമയം മൊബൈൽ ഫോണുമായി കൂടി നിന്നവർ റീൽസ് ചെയ്യാമെന്ന് പറയുകയും പാമ്പിനെ കഴുത്തിൽ അണിയാൻ ഇയാളോട് നിർദേശിക്കുകയും ചെയ്തു.

ആൾക്കൂട്ടം പറഞ്ഞതോടെ വിഷപ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസവും തുടങ്ങി. ഈ സമയമാണ് പാമ്പ് കഴുത്തിൽ കടിച്ചത്. കടിയേറ്റ സാധുവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ചികിൽസയിലിരിക്കെയാണ് മരണം.

MORE IN SPOTLIGHT
SHOW MORE