സ്ഥിരമായി എത്തും; മുൻഭാര്യയുടെ കല്ലറയിൽ മൂത്രമൊഴിച്ച് മടങ്ങും; ‘വല്ലാത്തൊരു പക’

man-arrest
SHARE

സ്ഥിരമായി മുൻഭാര്യയുടെ കല്ലറയിൽ എത്തി അതിന് മുകളിൽ മൂത്രം ഒഴിച്ച് പക വീട്ടുന്ന ഒരു മുൻഭർത്താവ്. ന്യൂയോർക്കിലെ ഓറഞ്ച്ടൗണിലാണ് ഈ വിചിത്രമായ സംഭവം. ന്യൂയോർക്ക് പോസ്റ്റാണ് ഈ വാർത്ത പങ്കുവച്ചിരിക്കുന്നത്.

2017ൽ കാൻസർ ബാധിച്ച് മരിച്ച 66കാരി ടോറെല്ലോയുടെ കല്ലറയിലാണ് മുൻഭർത്താവിന്റെ ഈ വിചിത്രമായ പ്രതികാരം. ടൊറെല്ലോയുടെ മകളും സഹോദരിയുമാണ് കല്ലറയ്ക്ക് സമീപം സ്ഥിരമായ ആരോ മൂത്രമൊഴിക്കുന്ന കാര്യം കണ്ടെത്തിയത്. പിന്നീട് ഇവർ പൊലീസിനും പരാതി നൽകി. ആളെ കണ്ടെത്താൻ സ്ഥാപിച്ച ക്യാമറയിലാണ് 48കാരനായ മുൻഭർത്താവ് കുടുങ്ങിയത്. ടൊറെല്ലോ ഗർഭിണിയായിരിക്കുമ്പോൾ ഇയാൾ അവരെ ഉപേക്ഷിച്ചു പോയതാണ്. പക്ഷേ പിന്നീടും ഭാര്യയോടും മകളോടും പകയോടെയാണ് പെരുമാറിയിരുന്നത്.

ഇപ്പോഴത്തെ ഭാര്യയുടെ രാവിലെ കല്ലറയ്ക്ക് സമീപം എത്തുന്ന ഇയാൾ മുൻഭാര്യയുടെ കല്ലറയിൽ മൂത്രമൊഴിച്ച ശേഷം മടങ്ങി പോകുന്നതാണ് പതിവ്. വർഷങ്ങളായി ഇത് ഇയാളുടെ പതിവാണെന്നും റിപ്പോർട്ടിൽ പറയുന്നു. മരിച്ചതിന് ശേഷവും എന്തിനാണ് ഇത്ര പകയെന്ന കാര്യം കുടുംബത്തിന് വ്യക്തമല്ല. ദൃശ്യങ്ങൾ സഹിതം പൊലീസിന് പരാതി നൽകിയിരിക്കുകയാണ് കുടുംബം.

MORE IN SPOTLIGHT
SHOW MORE