വാഹനത്തിനു മുകളിൽ കയറിക്കിടന്ന് ചീറ്റ; സാഹസിക സെൽഫിയെടുത്ത് സഞ്ചാരി; രോഷം

cheeta-video
SHARE

വാഹനത്തിനു മുകളിലേക്ക് ചാടിക്കയറിയ ചീറ്റയ്ക്കൊപ്പം സെൽഫി എടുത്ത് സഞ്ചാരി.ആഫ്രിക്കയിലെ വിനോദ സഞ്ചാരകേന്ദ്രത്തിൽ നിന്നുള്ള ഈ വിഡിയോ ഇപ്പോൾ വൈറലാണ്.  ചൂടിൽ നിന്ന് രക്ഷതേടിയെത്തിയ ചീറ്റ ഉടൻതന്നെ വിശ്രമിക്കാനായി സഞ്ചാരികളുടെ വാഹനത്തിന്റെ സൺറൂഫിനടിയിൽ കിടന്നു. വാഹനത്തിനുള്ളിലുണ്ടായിരുന്ന സഞ്ചാരികൾ ഭയന്നെങ്കിലും ചീറ്റയുടെ ചിത്രങ്ങൾ അവിടെത്തന്നെയിരുന്ന് പകർത്തി. എന്നാൽ മുൻസീറ്റിലിരുന്നയാൾ പെട്ടെന്ന് പിന്നിലേക്ക് കയറി ചീറ്റയ്ക്കൊപ്പം സെൽഫിയെടുക്കുകയായിരുന്നു. ഇതിനിടയിൽ ചീറ്റ മുരളുന്നതും കേൾക്കാം.

ഇത്രയടുത്ത് നിന്ന് വന്യമൃഗത്തിനൊപ്പം സെൽഫി പകർത്താൻ ശ്രമിച്ച ഇയാളുടെ പ്രവൃർത്തി കടുത്ത വിമർശനമാണ് നേരിടുന്നത്. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE