'എല്ലാർക്കും വായിക്കാൻ പറ്റണം'; കയ്യക്ഷരം കൊണ്ട് വൈറലായി ഒരു ഡോക്ടർ

doctor-writing
SHARE

സോഷ്യൽ മീഡിയയിൽ വൈറലായി ഒരു ഡോക്ടറുടെ കുറിപ്പടി. വടിവൊത്ത അക്ഷരത്തിൽ നല്ല വൃത്തിയായി മരുന്നുകൾ കുറിച്ചിരിക്കുന്നു. പൊതുവേ ഡോക്ടർമാർ എഴുതുന്നത് സാധാരണക്കാർക്ക് വായിക്കാനാകില്ല എന്ന ധാരണയെ തിരുത്തിക്കുറിക്കുന്നു ഈ കുറിപ്പടിക്ക് വലിയ തരത്തിലുള്ള പ്രശംസയാണ് ലഭിക്കുന്നത്.

നെന്മാറ കമ്യൂണിറ്റി സെന്ററിലെ ശിശുരോഗ വിദഗ്ധൻ ഡോ നിതിൻ നാരായണന്‍റെ കുറിപ്പടിയാണ് ഇത്. 'ചേച്ചിയുടെ കയ്യക്ഷരം വളരെ നല്ലതാണ്. ഇതു കണ്ടാണ് നന്നായി എഴുതാൻ പഠിച്ചത്. പഠനകാലത്ത് രണ്ട് പ്രൊഫസർമാരും സ്വാധീനിച്ചു. മരുന്ന് കുറിക്കുമ്പോൾ ഇംഗ്ലീഷ് അക്ഷരങ്ങൾ ക്യാപിറ്റലില്‍ എഴുതാറാണ് പതിവ്. അതാകുമ്പോൾ മരുന്നകടക്കാർക്കും രോഗികൾക്കും എല്ലാം വായിക്കാൻ സാധിക്കും. ഡോക്ടർമാരെല്ലാം മനസ്സിലാകാത്ത വിധമാണ് എഴുതുന്നത് എന്ന് പറയാനാകില്ല. അവിടെയും തലമുറമാറ്റം ഉണ്ടായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇതെങ്ങനെ പ്രചരിച്ചു എന്ന് അറിയില്ല. ഞാനറിയാതെ ആരോ ഇത് പങ്കുവച്ചതാണ്. ഡോ. നിതിന്റെ പ്രതികരണം ഇങ്ങനെ'. 

MORE IN SPOTLIGHT
SHOW MORE