‘ട്രാഫിക് കാരണം എന്റെ വിവാഹം നടന്നു; 2.5 കി.മീ പാലം പണി ഇന്നും തീർന്നിട്ടില്ല’: കുറിപ്പ്

traffic-wedding
SHARE

റോഡിലെ ട്രാഫിക് ഒരു ശാപമായി മാറുന്ന സമയത്ത് തന്റെ വിവാഹം നടന്നത് ഈ ട്രാഫിക് കാരണമാണെന്ന് വ്യക്തമാക്കി കുറിപ്പ് പങ്കിടുകയാണ് ഒരു യുവാവ്. ബെംഗളൂരുവിലെ ട്രാഫിക് കാരണം തന്റെ വിവാഹം നടന്നതായി യുവാവ് പറയുന്നു. സമൂഹമാധ്യമമായ റെഡ്ഡിറ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘ബെംഗളൂരുവിലെ സോണി വേൾഡ് സിഗ്നലനു സമീപത്തുവച്ചാണ് ഞാനെന്റെ ഭാര്യയെ കണ്ടുമുട്ടുന്നത്. ഞങ്ങൾ സുഹൃത്തുക്കളായി. ഒരു ദിവസം അവളെ വീട്ടിലാക്കുന്നതിനിടയിൽ ട്രാഫിക്കിൽപ്പെട്ടു. എജിപുര ഫ്ലൈ ഓവർ നിർമാണ ജോലികൾ നടക്കുകയായിരുന്നു. പല വഴികളിൽ സഞ്ചരിച്ച ഞങ്ങളുടെ ക്ഷമ നശിച്ചു. ഇതിനിടയിൽ വിശക്കാനും തുടങ്ങി. അങ്ങനെ ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിച്ചു. ആ സമയത്താണ് പ്രണയം മുളപൊട്ടിയത്. മൂന്നു വർഷം ഡേറ്റിങ് ആയിരുന്നു. ഇപ്പോൾ വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷമാകുന്നു. പക്ഷേ ഇപ്പോഴും, 2.5 കിലോമീറ്റർ ഫ്ലൈഓവറിന്റെ പണി കഴിഞ്ഞിട്ടില്ല.’യുവാവ് കുറിച്ചു.

MORE IN SPOTLIGHT
SHOW MORE