പാലായെ ഉണർത്തുന്ന മണിനാദത്തിന്റെ 70 വർഷങ്ങൾ

palabell
SHARE

കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി പാലാ കത്തീഡ്രല്‍ പളളിയിലെ പ്രാര്‍ഥനകള്‍ക്ക് അകമ്പടിയാവുന്നത് പള്ളിപ്പരിസരത്തെ മണികളാണ്. നാല്‍പ്പത് വര്‍ഷത്തിലധികമായി ഈ മണികളില്‍ പ്രാര്‍ഥനാഗാനങ്ങള്‍ അടിക്കുന്നതാവട്ടെ പള്ളിയിലെ സഹായിയായ ബാബു തോമസും.പന്ത്രണ്ടാം വയസില്‍ ആരംഭിച്ച ജോലി ചെയ്യുന്നതിന് ശാരീരിക അവശതകളുണ്ടെങ്കിലും പാട്ടുകളുടെ താളത്തിന് മാത്രം വിട്ടുവീഴ്ചയില്ല. 

കയറിന്റെ ബലം പരിശോധിച്ച്  ഉള്ളിലടക്കിപ്പിടിച്ച പ്രാര്‍ഥനയോട് കൂടിയുള്ള ഈ മണികൊട്ടലിലാണ്   ബാബു തോമസിന്റെ ഒരു ദിവസത്തിന്റെ തുടക്കം. കഴിഞ്ഞ 70 വര്‍ഷങ്ങളായി പാലാക്കാരുടെ ഒരോ ദിവസങ്ങളും ആരംഭിക്കുന്നതും അവസാനിക്കുന്നതും ഈ മണിനാദം കേട്ടാണ്.

1953 ല്‍ കപ്പല്‍മാര്‍ഗം അയര്‍ലന്‍ഡില്‍ നിന്ന് പാലാ കത്തീഡ്രല്‍പ്പള്ളിയിലെത്തിച്ചതാണ് ഈ മണികള്‍.സപ്തസ്വരങ്ങളും കൊട്ടുന്നതിനായി എഴെണ്ണമാണ് അവിടെ നിന്ന് കൊണ്ടുവന്നതെങ്കിലും രണ്ടെണ്ണം കപ്പല്‍ യാത്രയ്ക്കിടെ എങ്ങനെയോ നഷ്ടമായി.സപ്ത സ്വരങ്ങളില്ലെങ്കിലും ഉള്ള 5 മണികളിലാണ് താള വിസ്മയം

4 പതിറ്റാണ്ടായി കത്തീഡ്രല്‍പ്പള്ളിക്കൊപ്പമാണ് ഇദ്ദേഹത്തിന്റെ ജീവിതം.കിതപ്പും ശ്വാസംമുട്ടലും മൂലം പഴയതുപോലെ ദീര്‍ഘനേരം കൊട്ടാന്‍ കഴിയുന്നില്ലെങ്കിലും നടക്കാന്‍ പറ്റുന്നിടത്തോളംകാലം പള്ളിപ്പരിസരത്തുണ്ടാവാന്‍ കഴിയണേയെന്ന് മാത്രമാണ് ഇദ്ദഹത്തിന്റെ പ്രാര്‍ഥന

MORE IN SPOTLIGHT
SHOW MORE