ലോകകപ്പിനുള്ള പാക്കിസ്ഥാൻ ജഴ്സി ചോർന്നു?; തണ്ണിമത്തൻ പോലെയെന്ന് പരിഹാസം

pakn
SHARE

ട്വന്റി20 ലോകകപ്പിനുള്ള ജഴ്സി കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം പുറത്തിറക്കിയത്. ഓസ്ട്രേലിയയ്ക്കെതിരെ നാളെ തുടങ്ങുന്ന ട്വന്റി20 പരമ്പരയിലും ടീം ഇന്ത്യ ഇതേ ജഴ്സിയാണു ധരിക്കുക. ആതിഥേയരായ ഓസ്ട്രേലിയയും ലോകകപ്പിനുള്ള ജഴ്സി പുറത്തിറക്കിയിട്ടുണ്ട്. പാക്കിസ്ഥാന്റെ ലോകകപ്പ് ജഴ്സി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാൽ ലോകകപ്പിൽ പാക്കിസ്ഥാന്റെ ജഴ്സിയെന്നും പറഞ്ഞ് സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന ജഴ്സിയെച്ചൊല്ലിയാണ് ഇപ്പോഴത്തെ ചർച്ചകൾ.

ജഴ്സി ധരിച്ചു നിൽക്കുന്ന പാക്ക് ക്യാപ്റ്റൻ ബാബർ അസമിന്റെ ചിത്രം വൈറലായി. ഔദ്യോഗികമായി പുറത്തുവിടുന്നതിനു മുൻപ് ജഴ്സിയുടെ ഡിസൈൻ ചോർന്നതാണെന്നു ചിലര്‍ വാദിക്കുന്നു. പുതിയ ജഴ്സി ഡിസൈൻ തണ്ണിമത്തന്റേതു പോലെയുണ്ടെന്നാണ് ഇന്ത്യൻ ആരാധകരുടെ പരിഹാസം. പാക്കിസ്ഥാൻ ആരാധകർ ഇന്ത്യൻ ജഴ്സിയെ പരിഹസിക്കുകയാണെന്നും എന്നാൽ പാക്ക് ജഴ്സി എങ്ങനെയെന്നു നോക്കണമെന്നും ഒരു ആരാധകൻ ട്വിറ്ററിൽ കുറിച്ചു.

ജഴ്സി ഉടൻ പുറത്തുവിടുമെന്ന സൂചനകൾ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സമൂഹമാധ്യമങ്ങളിൽ നൽകിയിട്ടുണ്ട്. എന്നാൽ എന്ന് ജഴ്സി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നതിൽ വിവരമൊന്നുമില്ല.

MORE IN SPOTLIGHT
SHOW MORE