'ഒന്നിനും കൊള്ളാത്തവരാണ് നിധിമോളേ ലോകം മാറ്റിയത്'; അഭിനന്ദിച്ച് മന്ത്രി

sivankuttinidhi-20
SHARE

ഒന്നിനും കൊള്ളില്ലെന്ന് തന്നെ സഹപാഠി കളിയാക്കിയ കാര്യം കഥയായി അവതരിപ്പിച്ച കുട്ടിയെ ചേർത്ത് പിടിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഒന്നിനും കൊള്ളില്ലെന്ന് കളിയാക്കപ്പെട്ടവരിൽ പലരും ഈ ലോകത്തെ മാറ്റി മറിച്ചവരാണ് നിധിമോളേ എന്നായിരുന്നു മന്ത്രി കുറിച്ചത്. ഇതിനൊപ്പം നിധിയുടെ കഥയും മന്ത്രി പങ്കുവച്ചു. 

നിധി എഴുതിയ കഥ ഇങ്ങനെ... ഒരു സ്കൂളിൽ ഒരു കുട്ടിയുണ്ട്. നല്ല മിടുക്കിക്കുട്ടി. പേര് നിധി എം എ. ഒരു ദിവസം ഒരു കുട്ടി പറഞ്ഞു നിന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ലായെന്ന്. നിധിയാണെങ്കിൽ ടീച്ചറിന്റെ അടുത്ത് പറഞ്ഞു. ടീച്ചർ കുട്ടിയെ വഴക്കു പറഞ്ഞു. എന്നിട്ട് എല്ലാ കാര്യവും ശരിയാക്കി. ഈ നിധിയാരാണെന്ന് അറിയണ്ടേ.. ഈ കഥയെഴുതുന്ന കുട്ടിതന്നെ'. നിധിയുടെ അമ്മ അനുശ്രീയാണ് ആദ്യം ഇക്കഥ ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. ഇത് വളരെ വേഗം വൈറലുമായി.

MORE IN SPOTLIGHT
SHOW MORE