ദൈവത്തിന്റെ 'കൈ'യിലെ ആ വാച്ച് റാഫിയുടെ സ്വന്തം; മൂല്യമറിഞ്ഞ് അമ്പരപ്പ്

maradonawatch-19
SHARE

ഫുട്ബോൾ ഇതിഹാസം മറഡോണ വർഷങ്ങൾക്ക് മുന്‍പ് സമ്മാനമായി നൽകിയ വാച്ചിന്‍റെ യഥാർഥ വില അറിഞ്ഞതിന്‍റെ ഞെട്ടലിലാണ് ചെറുകോട് സ്വദേശി മുഹമ്മദ് റാഫിയും കുടുംബവും. 5 വർഷം മുന്‍പ് മറഡോണ നല്‍കിയ വാച്ച് ഏറെ കാലം കെട്ടി നടന്ന ശേഷമാണ് വില 14 ലക്ഷം രൂപയാണന്ന വിവരം റാഫി അറിയുന്നത്.

റാഫിയുടെ പിതാവ് മുഹമ്മദ് ബഷീറിന്‍റെ സഹോദരൻ മാമ്പള്ളി യൂസഫ് ഷാർജയിലെ ഫുജൈറ സ്റ്റേഡിയത്തില്‍ ജീവനക്കാരനാണ്. വർഷങ്ങൾക്ക് മുന്‍പ് സ്റ്റേഡിയത്തിൽ പരിശീലകനായി എത്തിയ മറഡോണയ്ക്ക് സഹായിയായി പ്രവര്‍ത്തിച്ചത് യൂസഫായിരുന്നു. രണ്ടു കയ്യിലും വാച്ച് കെട്ടിയിരുന്ന മറഡോണ ഒരിക്കല്‍ അതിലൊന്ന് യൂസഫിന് സമ്മാനമായി നൽകുകയായിരുന്നു.  റാഫിയുടെ  ആഗ്രഹമറിഞ്ഞ യൂസഫ് മറഡോണ നല്‍കിയ സമ്മാനം കൈമാറി. വാച്ചിന്‍റെ വില പരിശോധിച്ചതോടെയാണ് റാഫിയും കുടുംബവും ഞെട്ടിയത്. 

വാച്ചിന്‍റെ സ്ട്രാപ്പ് മാറ്റാനായി ചെറുകോട്ടെ കടയിൽ കാണിച്ചെങ്കിലും നടന്നില്ല. സാമ്പത്തിക പ്രതിസന്ധികളുണ്ടെങ്കിലും മറഡോണ നൽകിയ സമ്മാനത്തിന്‍റെ മൂല്യം അറിഞ്ഞതോടെ ഭദ്രമായി സൂക്ഷിക്കാനാണ് റാഫിയുടെയും കുടുംബത്തിന്‍റെയും തീരുമാനം.

MORE IN SPOTLIGHT
SHOW MORE