നൂറിലേറെ പിന്നാലെ; സഞ്ചാരിയായ യുവതിയെ പിന്തുടർന്ന് ചെമ്മരിയാടുകൾ; കൗതുകവിഡിയോ

goat-viral-video
SHARE

ഹൈക്കിങ്ങിനെത്തിയ യുവതിയെ പിന്തുടരുന്ന ഒരു കൂട്ടം ചെമ്മരിയാടുകളുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുന്നത്. നൂറ് കണക്കിന് ചെമ്മരിയാടുകളാണ് കാനനപാതയിലൂടെ ഓടുന്ന യുവതി പിന്തുടർന്നത്. ഫ്രാൻസിലാണ് സംഭവം നടന്നത്. 

എലനോർ സ്കോൾസ് ആണ് മനോഹരമായ ഈ ദൃശ്യം ഫ്രാൻസിൽ നിന്ന് പകർത്തിയത്. ഹൈക്കിങ്ങിനെത്തിയതായിരുന്നു  എലനോർ സ്കോൾസും. ഇതിനിടയിലാണ് യുവതിയുടെ പിന്നാലെയോടുന്ന ചെമ്മരിയാടുകളെ കണ്ടത്. ദൃശ്യം പകർത്തുന്നതിനിടെ എലനോർ യുവതിയോടു സംസാരിച്ചു. ഇവർ ഓട്ടം നിർത്തി സംസാരിക്കാൻ തുടങ്ങിയതോടെ ചെമ്മരിയാടുകളും അവിടെ നിൽക്കുകയായിരുന്നു. സംസാരത്തിനു ശേഷം ഇവർ വീണ്ടും ഓടാൻ തുടങ്ങിയതോടെ ചെമ്മരിയാടുകളും പിന്നാലെ ഓടാൻ തുടങ്ങി. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE