മോഹിനിയാട്ടത്തിൽ പരീക്ഷണച്ചുവടുമായി നർത്തകൻ; 'ഭർതൃഹരി'ക്ക് പുതിയ ഭാവം

bharthruhari-19
SHARE

മോഹിനിയാട്ടത്തിൽ പരീക്ഷണച്ചുവടുമായി ഭർതൃഹരി അരങ്ങിലെത്തി. സ്വാതിതിരുനാൾ ട്രസ്‌റ്റ്‌ വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രശസ്ത നർത്തകൻ ആർ.എൽ.വി ജോളി മാത്യുവാണ് നവീനമായ നൃത്താവിഷ്ക്കാരം അരങ്ങിലെത്തിച്ചത്.

മോഹിനിയാട്ടത്തിന്റെ ലാസ്യ, ലാളിത്യഭാവങ്ങൾ മങ്ങാതെയുള്ള ഭാവാവിഷക്കാരത്തിനൊപ്പം ശക്തമായ സംഭാഷണങ്ങളും. അങ്ങനെ വ്യത്യസ്ഥമായൊരു കലാസൃഷ്ടിക്കാണ് ആസ്വാദകർ സാക്ഷിയായത്. ഭർതൃഹരിയെന്ന ശക്തമായ പ്രമേയത്തെ കാലോചിതമായി വ്യാഖ്യാനിച്ച് നൃത്തനാടകമായാണ് പ്രശസ്ത നർത്തകൻ ആർ.എൽ.വി ജോളി മാത്യൂ അരങ്ങിലെത്തിച്ചത്.

സ്വാതിതിരുനാൾ ട്രസ്‌റ്റ്‌ വാർഷികാഘോഷത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിലായിരുന്നു രണ്ടുമണിക്കൂർ നീണ്ട നൃത്താവിഷ്ക്കാരം അരങ്ങേറിയത്.  ജോളിക്കൊപ്പം ഒരേ മനസോടെ 14 പേരും ചുവടു വെച്ചപ്പോൾ ആസ്വാദകർക്കത് വേറിട്ട അനുഭവമായി. ജോളി തന്നെയാണ് നൃത്ത നാടകത്തിന്റെ രചന നിർവഹിച്ചത്.

MORE IN SPOTLIGHT
SHOW MORE