‘ചേച്ചിമ്മയെ നഷ്ടപ്പെട്ടു..’; ഒരുമിച്ചുള്ള അവസാന ചിത്രം; ചന്ദ്ര ലക്ഷ്മൺ

chandranjhuisgcjhb
SHARE

അന്തരിച്ച നടി രശ്മി ജയഗോപാലിന്റെ ഓർമകള്‍ പങ്കുവച്ച് സഹതാരം ചന്ദ്ര ലക്ഷ്മൺ. ‘സ്വന്തം സുജാത’യിലെ സാറാമ്മ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയാണ് രശ്മി ജയഗോപാല്‍. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ആശുപത്രിയിലായിരുന്നു അന്ത്യം.

‘ഇത് ഞങ്ങളുടെ ഒരുമിച്ചുള്ള അവസാന ചിത്രമായിരിക്കുമെന്ന് എന്റെ വിചിത്രമായ സ്വപ്നത്തിൽ പോലും ഞാൻ കരുതിയിരുന്നില്ല... ഞങ്ങളുടെ പ്രിയപ്പെട്ട രശ്മിചേച്ചീ, എന്റെ ചേച്ചിമ്മ എന്നെന്നേക്കുമായി അവരുടെ കൃഷ്ണനോടൊപ്പം ഉണ്ടായിരിക്കാൻ പോയി. അവർ സ്നേഹത്തിന്റെ പ്രതിരൂപമാണ്, അവരുടെ കരുതലോടെ എല്ലാവരുടെയും ജീവിതത്തെ സ്പർശിച്ചു...ഇന്ന് നമുക്ക് അവരെ നഷ്ടപ്പെട്ടു, അവരുടെ സാന്നിധ്യമില്ലാതെ ഷൂട്ടിങ് സ്പോട്ടിൽ കഴിയുന്നത് ചിന്തിക്കുന്നത് ഞങ്ങൾക്കെല്ലാവർക്കും വളരെ ബുദ്ധിമുട്ടാണ്. സ്വന്തം സുജാതയിലെ എല്ലാവരും അവരെ മിസ് ചെയ്യും.. വ്യക്തിപരമായി നോക്കുമ്പോൾ, ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു കുടുംബാംഗത്തെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു...’.– ചന്ദ്ര സോഷ്യൽ മീഡിയയില്‍ കുറിച്ചു.

MORE IN KERALA
SHOW MORE