വീട്ടിലെ ‘ഓമന’കൾക്കായി ഡോഗത്തൺ‍; അണിഞ്ഞൊരുങ്ങി ശ്വാനൻമാർ

dogathon
SHARE

വളർത്തുനായകൾക്കായി ഇന്ത്യയിലെ ഏറ്റവും വലിയ ഡോഗത്തൺ. ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ ഉൾപ്പെടെ ഒൻപത് നഗരങ്ങളിൽ നടന്ന ഡോഗത്തണിൽ നൂറുകണക്കിനുപേർ അവരുടെ ഓമനകളുമായെത്തി. 

മൂന്ന് കിലോമീറ്റർ ഡോഗത്തണാണ് സംഘടിപ്പിച്ചത്. വളർത്തുനായകൾക്കൊപ്പം തെരുവുനായ സംരക്ഷണത്തിന് പണം കണ്ടെത്താനും ലക്ഷ്യമിട്ടാണ് ഡോഗത്തൺ. രാജ്യത്തെ ഒൻപത് നഗരങ്ങളിൽ രാവിലെ ആറേ മുക്കാലിന് ഡോഗത്തണ് തുടക്കമായി. ഹെഡ്സ് അപ്പ് ഫോർ ടെയ്ൽസെന്ന പെറ്റ് ഷോപ്പ് ഉടമകളായിരുന്നു സംഘാടകർ.മൂന്ന് കിലോമീറ്ററുള്ള ഡോഗത്തോണിൽ ചിലയിടങ്ങളിൽ നായകൾക്ക് വെള്ളവും ഭക്ഷണവും ഉൾപ്പെടെ കരുതിയിരുന്നു. മൃഗസ്നേഹി-യുവജന സംഘടനകളും ഡോഗത്തോണിന് പിന്തുണയുമായെത്തി. മികച്ച രീതിയിൽ അണിഞ്ഞൊരുങ്ങിയെത്തിയ നായകൾക്ക് സമ്മാനവും നൽകി.

MORE IN SPOTLIGHT
SHOW MORE