പ്രിയങ്കയുടെ മകൾക്കൊപ്പം രാഹുൽ; അപകീർത്തി പരാമർശവുമായി ബിജെപി നേതാവ്

rahul-yathra-bjp-tweet
SHARE

പ്രിയങ്കാ ഗാന്ധിയുടെ മകൾക്കൊപ്പമുള്ള രാഹുലിന്റെ ചിത്രം പങ്കിട്ട് അപകീർത്തി പരമായ പരാമർശം നടത്തി ബിജെപി നേതാവ്. തമിഴ്​നാട് ബിജെപി ഐടി സെൽ തലവൻ നിർമൽ കുമാറിന്റെ ട്വീറ്റാണ് ഇപ്പോൾ പ്രതിഷേധമുണ്ടാക്കുന്നത്. രാഹുലിന്റെ അനന്തരവൾ മിരായ വദ്രയ്ക്കൊപ്പമുള്ള പഴയ ഒരു ചിത്രം പങ്കിട്ടാണ് നേതാവിന്റെ കുറിപ്പ്. 

ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് െകാണ്ടായിരുന്നു ബിജെപി നേതാവിന്റെ ട്വീറ്റ്. ഇതിനൊപ്പം പങ്കുവച്ച ചിത്രത്തിൽ രാഹുൽ മിരായയുടെ കയ്യിൽ പിടിച്ചിരിക്കുന്ന ചിത്രമാണ് ഇദ്ദേഹം പങ്കിട്ടത്. 'കുട്ടികളുടെ കയ്യിലെ മൈലാഞ്ചിയില്‍ തൊട്ടുകളിക്കുന്ന പപ്പുവിനൊപ്പം യാത്ര ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നതുതന്നെ പാപമാണ്' എന്നായിരുന്നു വാക്കുകൾ. എന്നാൽ വിവാദമായതോടെ തന്റെ തമിഴിലെ ട്വീറ്റ് തെറ്റിദ്ധരിക്കപ്പെട്ടതാകാം എന്ന വിശദീകരണവുമായി അദ്ദേഹം തന്നെ രംഗത്തെത്തി. ട്വീറ്റ് നീക്കം ചെയ്യുകയും ചെയ്തു.

MORE IN SPOTLIGHT
SHOW MORE