പെരുമ്പാമ്പും മൂർഖനും മുകളിലൂടെ ഇഴയുന്നു; പാമ്പുകളുടെ ഇടയിൽ ചുംബനം: വൈറൽ

smakepart
SHARE

പാമ്പിനെ പേടിയുള്ളവർക്ക് കൂറ്റൻ പാമ്പുകളുടെ ഇടയിൽ കിടന്നുള്ള റൊമാൻസിനെ കുറിച്ച് ചിന്തിക്കാനാവുമോ? എന്നാൽ ഇന്‍സ്റ്റഗ്രാമിൽ അടുത്ത് പങ്കുവച്ച് ഒരു ചിത്രമാണ് ഇപ്പോൾ ചർച്ച. കൂറ്റൻ പാമ്പുകൾക്കിടയിൽ പരസ്പരം ചുംബിക്കുന്ന യുവതിയും യുവാവുമാണ് അമ്പരപ്പെടുത്തുന്നത്.

പിണഞ്ഞു കിടക്കുന്ന പാമ്പുകളുടെ കൂടെ നിലത്ത് കിടക്കുന്ന ഇവരുടെ പ്രണയം കാണുന്നവരെ ഞെട്ടിക്കുമെന്ന് ഉറപ്പാണ്.  ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തതിന് ശേഷം ഫോട്ടോ ഇതുവരെനിരവധിപ്പേർ കണ്ടുകഴിഞ്ഞു.

പെരുമ്പാമ്പ്, മൂർഖൻ, അനക്കോണ്ട എന്നിവയുടെ വ്യത്യസ്ത ഇനങ്ങളിലും നിറങ്ങളിലുമുള്ള കൂറ്റൻ പാമ്പുകളുമായാണ് ദമ്പതികൾ കിടക്കുന്നത്. പൊതുവെ പാമ്പിനെ കാണുന്നത് ഭയപ്പെടുത്തുന്ന കാര്യമാണെങ്കിലും,  പാമ്പുകളോടൊത്ത് യാതൊരു ഭയമോ സമ്മർദ്ദമോ കൂടാതെയാണ് ദമ്പതികൾ ശാന്തമായി പരസ്പരം പ്രണയിക്കുന്നത്.

ഫോട്ടോയ്ക്ക് ഇൻസ്റ്റഗ്രാമിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

MORE IN SPOTLIGHT
SHOW MORE