‘ഡല്‍ഹിക്കാരാണ്; ജാവോന്ന് പറയണം’; ഐസക്കിനെ തുണച്ച് കാമ്പയിന്‍

thomas-issac-javo
SHARE

തോമസ് ഐസക്കിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇ.ഡിക്കെതിരെ ജാവോ കാമ്പയിനുമായി ഇടതു അനുകൂല സൈബര്‍ ഇടങ്ങള്‍. വികെ പ്രശാന്ത് എംഎല്‍എ അടക്കമുള്ളവരുടെ സോഷ്യല്‍ മീഡിയ വഴിയാണ് ജാവോ ക്യാമ്പയിന്‍ നടക്കുന്നത്. പോസ്റ്ററില്‍ തോമസ് ഐസകിന്റെ മുഖം ഭീഷ്മ പര്‍വ്വം ചിത്രത്തിലെ മമ്മൂട്ടിയുടേതിന് പകരം വെച്ചപ്പോള്‍, ചിത്രത്തിലെ ‘ബോംബേക്കാരാണ് ജാവോന്ന് പറയണം’ എന്ന സംഭാഷണത്തിന് പകരം ഡല്‍ഹിക്കാരാണ് ജാവോ ന്ന് പറയണം എന്ന സംഭാഷണമാണ് ഉള്ളത്. വലിയ സ്വീകാര്യതയാണ് ഈ പോസ്റ്ററുകള്‍ക്ക് സൈബറിടങ്ങള്‍ വഴി കിട്ടുന്നത്.

അതേസമയം  തോമസ് ഐസകിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. തോമസ് ഐസക് പ്രതിയല്ലെന്നും അദ്ദേഹം സാക്ഷിയാണെന്നും ഇ.ഡി കോടതിയില്‍ വ്യക്തമാക്കി. തെളിവു തേടാനാണ് വിളിച്ചതെന്നും ഇ.ഡി അറിയിച്ചു. എന്നാല്‍ നിലവില്‍ എന്നെ കുറ്റാരോപിതനായിട്ടാണ് ഇ.ഡി കണക്കാക്കുന്നതെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി.ഇ.ഡി സമൻസ് നിയമവിരുദ്ധമാണ് എന്ന വാദമാണ് തോമസ് ഐസക് ഹൈക്കോടതിയിൽ സ്വീകരിച്ചത്. ഫെമ നിയമലംഘനം എന്ന ഇഡിയുടെ വാദം തെറ്റാണ്. താൻ ചെയ്ത കുറ്റം എന്തെന്ന് വ്യക്തമാക്കണമെന്നും ഐസക് ആവശ്യപ്പെട്ടു. സംശയം തോന്നിയാൽ ചോദ്യം ചെയ്തുകൂടേയെന്നായിരുന്നു കോടതിയുടെ ചോദ്യം. സാക്ഷിയെന്ന നിലയിൽ വിവരങ്ങൾ തേടാൻ അന്വേഷണ ഏജൻസിക്ക് ഒരാളെ വിളിച്ചുകൂടേയെന്നും കോടതി ചോദിച്ചു. എന്നാൽ തന്നെ കുറ്റാരോപിതനായിട്ടാണ് ഇ.ഡി കാണുന്നതെന്നായിരുന്നു ഐസകിന്റെ മറുപടി.കേസിൽ ഐസക്ക് പ്രതിയല്ല സാക്ഷിയാണെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. വിവരങ്ങൾ തേടുകയായിരുന്നു സമൻസ് അയച്ചതിന്റെ ഉദ്ദേശം. ഹാജരാകാൻ വിമുഖത കാണിക്കുന്നത് എന്തിനാണെന്നും ഇ.ഡി ചോദിച്ചു. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ എന്തിനാണ് ഐസകിന്റെ വ്യക്തിവിവരങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ടതെന്ന് കോടതി ചോദിച്ചു. ഐസകിന്റെ സ്വകാര്യത മാനിക്കണമെന്നും കോടതി വ്യക്തമാക്കി. എന്നാൽ രേഖകൾ വേണമെന്ന് തോന്നിയതിലാണ് ആവശ്യപ്പെട്ടതൊന്നായിരുന്നു ഇഡിയുട മറുപടി. തുടർന്ന് കൂടുതൽ വാദത്തിനായി ഹർജി ബുധനാഴ്ച്ചയിലേക്ക് മാറ്റി. ബുധനാഴ്ച വരെ ഐസക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകേണ്ട എന്ന് ഇ.ഡി കോടതിയെ അറിയിച്ചു. മസാല ബോണ്ടിലെ ഇഡി നടപടി തന്നെ അപമാനിക്കാനുള്ള ശ്രമമെന്ന് തോമസ് ഐസക് പ്രതികരിച്ചു. സാക്ഷിയോട് വ്യക്തിപരമായ കാര്യങ്ങള്‍ ചോദിക്കുന്നത് എന്തിനെന്നും അദ്ദേഹം ചോദിച്ചു. അതിനിടെ ഇഡിക്കെതിരായ 5 എംഎല്‍എമാരുടെ പൊതു താൽപര്യ ഹർജി നിലനിൽക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വാക്കാൽ പറഞ്ഞു. ഹർജി ഫയലിൽ സ്വീകരിക്കാതെ തന്നെ വിധി പറയാൻ മാറ്റി.

MORE IN SPOTLIGHT
SHOW MORE