‘നാവിക സേന ഒരു അത്ഭുതമാണ്’; സൈനികര്‍ക്കൊപ്പം സൽമാൻ ഖാൻ

salman-navy
SHARE

വിശാഖപട്ടണത്തിലെ നാവികസേനാ ആസ്ഥാനത്താണ് ഇന്ത്യൻ നാവികസേനാംഗങ്ങളുമായി ഒരു ദിവസം ചിലവഴിച്ച് ബോളിവുഡ് താരം സൽമാൻ ഖാൻ. . ദേശീയ പതാക വീശുകയും നാവികസേനാംഗങ്ങളുമായി സംസാരിക്കുകയും അവര്‍ക്കൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തു സല്‍മാന്‍. 2014ൽ ഗോവയിലും നാവികസേനയ്‌ക്കൊപ്പം ഇതിന് മുമ്പ് താൻ പങ്കുചേർന്നിട്ടുണ്ടെന്ന് സൽമാൻ ഖാൻ പറഞ്ഞു. സൈനികരിൽ നിന്നും ദേശീയ പതാക ഏറ്റവാങ്ങി ആവേശത്തോടെ വീശിയ സൽമാൻ ദേശഭക്തിഗാനങ്ങൾ പാടിയും തന്റെ ചിത്രങ്ങളിലെ ഗാനങ്ങൾക്കൊപ്പം ചുവടുവെയ്‌ക്കാനും മടിച്ചില്ല. ഇന്ത്യയുടെ നാവിക സേന ഒരു അത്ഭുതമാണ്. വിശാലമായ, എന്നും വെല്ലുവിളികൾ നേരിടുന്ന നമ്മുടെ സമുദ്രതീരത്തെ സംരക്ഷിക്കുന്നവരാണിവർ. സ്വന്തം നാടിന്റെ സമുദ്രാതിർത്തി സംരക്ഷിച്ചുകൊണ്ട് നമുക്കായി അവർ സ്വന്തം ജീവിതം സമർപ്പിക്കുന്നു എന്നും സല്‍മാന്‍ പറഞ്ഞു. 

MORE IN SPOTLIGHT
SHOW MORE