'ലെസ്ബിയൻ' ചോദ്യത്തോടാണ് പ്രതികരണം; ആരെയും മോശമായി പറഞ്ഞിട്ടില്ല'

ranjani
SHARE

സമൂഹമാധ്യത്തിൽ ഉയർന്ന വിമർശനങ്ങളോട് പ്രതികരിച്ച് ഗായിക രഞ്ജിനി ജോസ്. തനിക്കെതിരെ ഉണ്ടായ അപവാദ പ്രചരണങ്ങളില്‍ പ്രതികരിച്ചത് തെറ്റിധാരണ ഉണ്ടാക്കിയെന്നും രഞ്ജിനി പറയുന്നു. ലെസ്ബിയൻ ആണോയെന്ന ചോദ്യത്തോടാണ് രജ്ഞിനി പ്രതികരിച്ചത്. ഇതിൽ LGBTQIA + സമൂഹത്തിലെ ചിലർക്ക് മാനസിക വിഷമങ്ങളുണ്ടായെന്നു തിരിച്ചറിഞ്ഞതോടെയാണ് ഗായിക നിലപാടിൽ വ്യക്തത വരുത്തി രംഗത്തെത്തിയത്.

LGBTQIA + സമൂഹത്തെ വളരെ പിന്തുണയ്ക്കുന്ന ആളാണ് താൻ. എല്ലാവര്‍ക്കും അവരവരുടെ ഇഷ്ടങ്ങൾ ഉണ്ട്, താൻ ഒരിക്കലും സ്വവർഗാനുരാഗികൾക്ക് എതിരല്ല. തന്റെ സുഹൃത്തുക്കളുടെ കൂട്ടത്തിൽ ലെസ്ബിയൻസ് ഉണ്ടെന്നും രജ്ഞിനി പറഞ്ഞു. ഒരു ആണിനെയും പെണ്ണിനെയും ചേർത്ത് തന്നെക്കുറിച്ചു മോശമായി സംസാരിച്ചു കേട്ടപ്പോഴാണ് പ്രതികരിച്ചതെന്നും അപ്പോഴുണ്ടായ ദേഷ്യത്തിൽ രൂക്ഷമായി സംസാരിക്കുകയായിരുന്നുവെന്നും അവർ വിശദീകരിച്ചു.

  

ഒരോത്തരുടെയും സ്വകാര്യ താൽപര്യങ്ങളെ താൻ ബഹുമാനിക്കാറുണ്ട്. അവർ എന്തായിരിക്കുന്നുവോ, അതേ അവസ്ഥയിൽ താൻ അംഗീകരിക്കാറുണ്ട്. അപവാദ പ്രചരണം നടത്തിയവർക്കെതിരായിരുന്നു തന്റെ പ്രതികരണമെന്നും രജ്ഞിനി പറയുന്നു. 

എല്ലാ ബന്ധങ്ങളുടെയും അടിസ്ഥാനം ലൈംഗീകതയാണോ?, സഹോദരിയെ പോലുള്ള ഒരാളുടെ കൂടെയുള്ള ഫോട്ടോ കണ്ടിട്ട് കല്ല്യാണം കഴിക്കാൻ പോവുന്ന രീതിയിലുള്ള പ്രചരണം കണ്ടാണ് അത്തരത്തിൽ പ്രതികരിച്ചതെന്നും അവർ പറഞ്ഞു.

MORE IN SPOTLIGHT
SHOW MORE