വാഹനത്തെ ചുറ്റിവരിഞ്ഞ കൂറ്റൻ പാമ്പ്; നിലവിളിച്ച് ജനം; വിഡിയോയ്ക്ക് പിന്നിൽ..?

snaken
SHARE

തടാകത്തോട് ചേർന്ന് നിർത്തിയിട്ടിരിക്കുന്ന വാഹനത്തെ ചുറ്റിവരിഞ്ഞ കൂറ്റൻ പാമ്പിന്റെ ദൃശ്യമാണ്  ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ട്വിറ്ററിലാണ് ഈ  വിഡിയോ പ്രത്യക്ഷപ്പെട്ടത്. വാനിനെ ചുറ്റിവരിഞ്ഞിരിക്കുന്ന പെരുമ്പാമ്പിനെ കണ്ട് ആളുകൾ ബഹളം കൂട്ടുന്നതും വിഡിയോയിൽ വ്യക്തമാണ്. കൂറ്റൻ പാമ്പ് വരിഞ്ഞുമുറുക്കിയ നിലയിലാണ് വാഹനം. പാമ്പിന്റെ വാല് വാഹനത്തിന്റെ പിന്നിലായും തല മുന്നിലായുമാണ് കാണുന്നത്. വിഡിയോ കണ്ടവർക്കെല്ലാം ഒറ്റ നോട്ടത്തിൽത്തന്നെ സംഭവം വ്യാജമാണെന്ന് വ്യക്തമായി.

ചൈനയിലെ ഒരു മൃഗശാലയിലെ ആർട്ട് ഇന്‍സ്റ്റലേഷനാണിത്. ഷോങ്നാൻ ബൈകാവോ ഗാർഡൻ മൃഗശാലയാണ് സന്ദർശകർക്കായി വേറിട്ട ഈ കാഴ്ച ഒരുക്കിയിരിക്കുന്നത്. ചെനയിലെ ഷെജിയാങ് പ്രവിശ്യയിലാണ് ഈ മൃഗശാലയുള്ളത്. ദി ഫിഗൻ എന്ന ട്വിറ്റർ പേജിലാണ് ദൃശ്യം പങ്കുവച്ചത്. ലക്ഷക്കണകക്കിനാളുകൾ ഇപ്പോൾത്തന്നെ ഈ  ദൃശ്യം കണ്ടുകഴിഞ്ഞു. 

MORE IN KERALA
SHOW MORE