‘നിങ്ങളാണ് ഏറ്റവും മികച്ച ഭർത്താവ്, നന്ദി പറയാൻ വാക്കുകളില്ല’; ഗോപി സുന്ദറിനോട് അമൃത

gopi-sunder-amrita
SHARE

പിറന്നാൾ ആഘോഷത്തിന്റെ മനോഹര ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും പങ്കുവച്ച് ഗായിക അമൃത സുരേഷ്. സംഗീതസംവിധായകനും ജീവിതപങ്കാളിയുമായ ഗോപി സുന്ദറും അനിയത്തിയും ഗായികയുമായ അഭിരാമി സുരേഷും ചേർന്ന് അമൃതയ്ക്കായി പ്രത്യേക ആഘോഷം സംഘടിപ്പിച്ചിരുന്നു. ആഘോഷവേളയിൽ ഗോപി സുന്ദറും അമൃതയും പരസ്പരം ചുംബിക്കുന്നതു വിഡിയോയിൽ കാണാം. ജീവിതത്തിലെ ഏറ്റവും മികച്ച ജന്മദിനമായിരുന്നു ഇത്തവണത്തേത് എന്നു കുറിച്ചുകൊണ്ട് സർപ്രൈസുകള്‍ക്കു നന്ദി പറഞ്ഞ് അമൃത പങ്കുവച്ച കുറിപ്പ് ഇങ്ങനെ:

‘ഓ ഗോപി സുന്ദര്‍, എന്റെ ജന്മദിനത്തിൽ നിങ്ങൾ എനിക്കു നൽകിയ സന്തോഷത്തിനും സർപ്രൈസുകൾക്കും നന്ദി പറയാൻ വാക്കുകളില്ല. എന്റെ എക്കാലത്തെയും ഏറ്റവും മികച്ച ജന്മദിനമായിരുന്നു ഇത്തവണത്തേത്. എന്റെ പിറന്നാൾ നിങ്ങൾ സ്വപ്നം പോലെ സുന്ദരമാക്കി. നിങ്ങളാണ് ഏറ്റവും മികച്ച ഭർത്താവ്’, അമൃത കുറിച്ചു. അഭിരാമി സുരേഷിനെക്കുറിച്ചും പോസ്റ്റിൽ പരാമർശിച്ചിട്ടുണ്ട്. 

ഈ മാസം 2നായിരുന്നു അമൃതയുടെ 32ാം പിറന്നാൾ. ഗോപി സുന്ദറുമായി ഒരുമിച്ചതിനു ശേഷമുള്ള ഗായികയുടെ ആദ്യ പിറന്നാൾ ആണിത്. അടുത്തിടെയാണ് പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാർഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു. 

MORE IN SPOTLIGHT
SHOW MORE