10 കിലോയുള്ള ഉടുമ്പിനെ ചുട്ട് ബാർബിക്യൂ..! ; ഫിറോസ് ചുട്ടിപ്പാറയുടെ വിഡിയോ

firoz
SHARE

പത്ത് കിലോ വരുന്ന ഉടുമ്പിനെക്കൊണ്ട് പാചക്കൂട്ടൊരുക്കി ഫിറോസ് ചിട്ടിപ്പാറ. ഇന്തൊനീഷ്യയിലെ മനാഡൊയിൽ നിന്നാണ് പുതിയ വിഡിയോ.‘ നമ്മുടെ നാട്ടിൽ ഇതൊന്നും അനുവദനീയമല്ല, ആരും അനുകരിക്കരുത്’ എന്ന മുഖവുരയോടെയാണ് പാചകം തുടങ്ങുന്നത്. ഇന്തൊനീഷ്യൻ മാർക്കറ്റിൽ നിന്നാണ് 10 കിലോഗ്രാം വരുന്ന ഉടുമ്പിനെ വാങ്ങിച്ചത്. ചൂടു വെള്ളം ഒഴിച്ച് തോൽ വൃത്തിയാക്കി, വരഞ്ഞെടുത്താണ് മസാലക്കൂട്ട് പുരട്ടുന്നത്.

ഇന്തൊനീഷ്യൻ മസാലക്കൂട്ടിൽ പൊതിഞ്ഞ് ഒരു മണിക്കൂർ ഉടുമ്പിനെ വച്ചു. ശേഷം കനൽ തയാറാക്കി ഗ്രില്ലിട്ട് മുകളിൽ ഉടുമ്പിനെ വച്ച് ബാർബിക്യൂ ചെയ്തെടുത്തു. കട്ടിയുള്ള പുറതോലിനുള്ളിലെ മാംസം സ്വാദിഷ്ഠമെന്നാണ് രുചി നോക്കിയവരുടെ അഭിപ്രായം. നേരത്തെ പെരുമ്പാമ്പിനെ ചുട്ടെടുത്ത വിഡിയോയും വൈറലായിരുന്നു.

MORE IN SPOTLIGHT
SHOW MORE