പ്രത്യേക ഇരിപ്പിടം വേണ്ട; വസ്ത്രശാല ജീവനക്കാർക്കൊപ്പം നിലത്തിരുന്ന് മമ്മൂട്ടി

mammootty
SHARE

വസ്ത്രശാലയുടെ ഉദ്ഘാടനത്തിന് എത്തിയ മെഗാസ്റ്റാർ മമ്മൂട്ടി ജീവനക്കാരോടൊപ്പം നിലത്തിരുന്ന് ഫൊട്ടോയ്ക്ക് പോസ് ചെയ്ത ചിത്രവും വിഡിയോയും വൈറലാകുന്നു..ഹരിപ്പാട്ട് പുതുതായി ആരംഭിച്ച വസ്ത്രവിൽപന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു താരം. മമ്മൂട്ടിയോടൊപ്പം ഫോട്ടോ എടുക്കാൻ കാത്തിരുന്ന ജീവനക്കാരായ പെൺകുട്ടികളെ അമ്പരപ്പിച്ചുകൊണ്ട് അദ്ദേഹം അവർക്കൊപ്പം തറയിൽ ഇരിക്കുകയായിരുന്നു.

ഫോട്ടോ എടുക്കാൻ മമ്മൂട്ടിക്കായി ഒരുക്കിയ ഇരിപ്പിടം ഉപേക്ഷിച്ചാണ് താരം നിലത്തിരുന്നത്. മമ്മൂട്ടിയുടെ ഈ വിഡിയോ വളരെ വേഗംസമൂഹമാധ്യമങ്ങളിൽ വൈറലായി. മമ്മൂട്ടിയെ കാണാൻ കടയുടെ മുന്നിൽ വൻജനക്കൂട്ടമാണ് തടിച്ചു കൂടിയത്. ഒടുവിൽ ആരാധകരെ നിയന്ത്രിക്കാൻ താരത്തിന് തന്നെ ഇടപെടേണ്ടിയും വന്നു.

MORE IN SPOTLIGHT
SHOW MORE