കെ.എസ്.ആർ.ടി.സി കണ്ടക്ടറിൽ നിന്നും ബോഡി ബിൽഡറിലേക്ക്; വിജയവഴി

master-conductor
SHARE

കെ.എസ്.ആര്‍.ടി.സി കണ്ടക്ടറില്‍നിന്ന് റിട്ടയര്‍മെന്റ് പ്രായംതന്നെ തിരുത്തിക്കുറിച്ച് ലോകമറിയുന്ന ബോഡി ബില്‍ഡറായി സുരേഷ് കുമാര്‍. അമ്പത് വയസിന് മുകളിലുള്ളവര്‍ക്കായുള്ള മാസ്റ്റേഴ്സ് ഏഷ്യ ബോഡി ബില്‍ഡിങ് ചാംപ്യന്‍ഷിപ്പില്‍ റണ്ണര്‍ അപ്പായ കൊല്ലംകാരന്‍ എ.സുരേഷ് കുമാറിന്് സാമ്പത്തികമായി തുണയായത് ഇന്‍ഡല്‍ മണിയാണ്.

സുരേഷ് കുമാര്‍ ബോഡിബില്‍ഡിങ് ശീലമാക്കിയത് മുപ്പത് വര്‍ഷം മുന്‍പാണ്. കെ.എസ്.ആര്‍.ടി.സിയില്‍ കണ്ടക്ടറായ ഉപജീവനം തേടിയപ്പോഴും ജിം ജീവിതത്തിന്റെ ഭാഗമായി. പക്ഷെ രണ്ടുവര്‍ഷം മുന്‍പ് കെ.എസ്.ആര്‍.ടി.സിയില്‍നിന്ന് വിരമിച്ചതോടെയാണ് സുരേഷ് ബോഡിബില്‍ഡിങ്ങില്‍ ചരിത്രമെഴുതിയത്. മാസ്റ്റേഴ്സ് മിസ്റ്റര്‍ കേരളയും മിസ്റ്റര്‍ ഇന്ത്യയുമായ സുരേഷ് കുമാര്‍ ഒടുവില്‍ മാസ്റ്റേഴ്സ് ഏഷ്യ ബോഡി ബില്‍ഡിങ് ചാംപ്യന്‍ഷിപ്പില്‍ റണ്ണര്‍ അപ്പായി.  

സാമ്പത്തികമായി തുണച്ചവരുടെ പിന്‍ബലത്തില്‍ ഇനി തായ്്ലന്‍ഡിലെ ലോക ചാംപ്യന്‍ഷിപ്പിലേക്കാണ് സുരേഷിന്റെ യാത്ര. സുരേഷിന്റെ മകന്‍ അനന്ത‍ക‍ൃഷ്ണന്‍ ദുബായില്‍ ബോഡി ബില്‍ഡിങ് ട്രെയിനറാണ്. അമ്പത്തിയൊമ്പതാം വയസ്സില്‍ ബോഡി ബില്‍ഡിങ്ങിലൂടെ സ്വന്തം പേരില്‍ ചരിത്രമെഴുതുമ്പോള്‍ സുരേഷ് ഒാര്‍മിപ്പിക്കുന്നത് മനസ്സുവച്ചാല്‍ തിരുത്താവുന്ന പ്രായത്തെയാണ്. 

MORE IN SPOTLIGHT
SHOW MORE