വർഷങ്ങളായുള്ള ഭാഗ്യാന്വേഷണം: മലയാളിക്ക് നറുക്കെടുപ്പിൽ 7.91 കോടി രൂപ; കൊച്ചി –ദുബായ് യാത്രയ്ക്കിടെ

dutyfree lottary
SHARE

ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ വീണ്ടും നറുക്കുവീണത് മലയാളിക്ക്. 48കാരനായ കോശി വർഗീസാണ് ഒന്നാം സമ്മാനം നേടിയ ഭാഗ്യവാൻ. ഒരു ദശലക്ഷം യുഎസ് ഡോളർ (7.91 കോടി രൂപ) ആണ് സ്വന്തമായത്. ഏതാനും ആഴ്ച മുൻപ് കൊച്ചിയിൽ നിന്നും ദുബായിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇദ്ദേഹം ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ സീരീസ് 396 ടിക്കറ്റ് എടുത്തത്. 0844 എന്ന നമ്പറാണ് കോശി വർഗീസിനെ കോടീശ്വരനാക്കിയത്.

ദുബായിൽ താമസിക്കുന്ന കോശി വർഗീസ് നേരത്തെയും പല തവണ ഡ്യൂട്ടി ഫ്രീയുടെ ഭാഗ്യപരീക്ഷണം നടത്തിയിട്ടുണ്ട്. ഇപ്പോഴാണ് ഭാഗ്യം തേടിയെത്തിയത്. 1999ൽ മില്ലേനിയം മില്യണയർ പ്രെമോഷൻ തുടങ്ങിയതിനു ശേഷം ഒരു ദശലക്ഷം യുഎസ് ഡോളർ സ്വന്തമാക്കിയ 195–ാമത് ഇന്ത്യക്കാരനാണ് കോശി വർഗീസ്. ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പ് ടിക്കറ്റുകൾ കൂടുതലും എടുക്കുന്നത് ഇന്ത്യക്കാരാണ്. അതിനാൽ തന്നെ വിജയികളും കൂടുതൽ. ഇതിൽ തന്നെ നല്ലൊരു ശതമാനവും മലയാളികളാണ്.

ദുബായ് ഡ്യൂട്ടി ഫ്രീ ഫൈനസ്റ്റ് സർപ്രൈസ് ഡ്രോയിൽ അർജുൻ സിങ് എന്ന ഇന്ത്യക്കാരൻ ആഡംബര ബൈക്കും സ്വന്തമാക്കിയിരുന്നു. ബിഎംഡബ്യു ആർ 9 ടി എന്ന വാഹനമാണ് അർജുൻ  നേടിയത്. ജൂലൈ 20ന് നടന്ന നറുക്കെടുപ്പിൽ അർജുൻ ഹാർലി ഡേവിഡ്സൺ ബൈക്ക് സ്വന്തമാക്കിയിരുന്നു. ഭാഗ്യപരീക്ഷണം തുടരുമെന്ന് അർജുനും പറഞ്ഞു.

MORE IN SPOTLIGHT
SHOW MORE