നടപ്പാത തകര്‍ന്ന് താഴേക്ക്; യുവാവിന് ഭാഗ്യരക്ഷ; അമ്പരപ്പ്; വിഡിയോ

narrow-escape
SHARE

നിമിഷനേരത്തെ ഭാഗ്യം കൊണ്ട് ജീവിതം തിരികെ കിട്ടിയവരുടെ നിരവധി അനുഭവങ്ങള്‍ നാം കേട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള പല വിഡിയോകളും വൈറലാകാറുമുണ്ട്. അത്തരം വിഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. 

റോഡില്‍ നിന്ന് കടയിലേക്കുള്ള നാല് ചുവടുകള്‍, ഒടുവിലത്തെ ചുവടു വെച്ച് അയാള്‍ നടന്നുകയറിയത് കടയിലേക്കല്ല, മറിച്ച് ജീവിതത്തിലേക്കായിരുന്നു. ആ മൂന്ന് ചുവടുകള്‍ താന്‍ കടന്നത് വലിയൊരു അപകടത്തില്‍ നിന്നാണെന്ന് തിരിച്ചറിയുന്ന ഒരു മനുഷ്യന്റെ അമ്പരപ്പ്. അങ്ങനെയൊരാളുടെ വിഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

കടയുടെ മുന്നിലെ ടൈല്‍ പതിച്ച ഭാഗത്ത് യുവാവ് കാലെടുത്തു വയ്ക്കുമ്പോള്‍ പിന്നിലുള്ള ഫുട്പാത്തിലെ കോണ്‍ക്രീറ്റ് ഭാഗം ഒന്നായി താഴേക്ക് ഇടിഞ്ഞുവീഴുന്നത് വീഡിയോയില്‍ കാണാം. വലിയൊരു ഓവുചാലിന്റെ മുകളില്‍ സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് പാളിയാണ് താഴേക്ക് അടര്‍ന്നുവീണത്. 

വലിയൊരു ദുരന്തത്തില്‍ നിന്നാണ് താന്‍ രക്ഷപ്പെട്ടത് എന്ന കാര്യം ഉല്‍ക്കൊള്ളാനാവാതെ നിമിഷങ്ങളോളം അമ്പരന്നു നില്‍ക്കുകയാണ് യുവാവ്. ഭാഗ്യവാന്‍ എന്നാണ് വിഡിയോ കണ്ട ഭൂരിഭാഗം പേരും പറയുന്നത്.

MORE IN SPOTLIGHT
SHOW MORE