ബ്രേക്ക് പോയി; 25 അടി ഉയരമുള്ള മതിലില്‍ തങ്ങി നിന്ന് കാര്‍; ഒടുവില്‍?; വിഡിയോ

car-brake
SHARE

തെലങ്കാനയില്‍ നിയന്ത്രണം വിട്ട് കാര്‍ സംരക്ഷണഭിത്തിയില്‍ ഇടിച്ചുനിന്നു. 25 അടി ഉയരമുള്ള സംരക്ഷണഭിത്തിയില്‍ നിന്ന് താഴേക്ക് വീഴാതിരുന്നത് കൊണ്ട് യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.ഹൈദരാബാദ് രാജ്ഭവന്‍ റോഡില്‍ ബഹുനില കെട്ടിടത്തിന്റെ സംരക്ഷണഭിത്തിയിലാണ് കാര്‍ ഇടിച്ചുകയറിയത്. 

സംരക്ഷണഭിത്തിക്ക് താഴത്തെ റോഡില്‍ നിന്ന് 25 അടി ഉയരമുണ്ട്. സംരക്ഷണഭിത്തിയോട് ചേര്‍ന്നുള്ള റോഡില്‍ വച്ചാണ് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. സംരക്ഷണഭിത്തിയില്‍ കാര്‍ തൂങ്ങിനില്‍ക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

കാറില്‍ ഡ്രൈവറും യാത്രക്കാരിയുമാണ് ഉണ്ടായിരുന്നത്. ഇരുവരെയും വഴിയാത്രക്കാര്‍ രക്ഷിച്ചു. ബ്രേക്കിന് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് ഡ്രൈവര്‍ക്ക് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

MORE IN SPOTLIGHT
SHOW MORE