തലയിൽ തുളഞ്ഞുകയറിയ കത്തിയുമായി നീന്തി ചീങ്കണ്ണി; കൊടും ക്രൂരത

alligator-knife
SHARE

തലയിൽ തുളഞ്ഞുകയറിയ കത്തിയുമായി നീന്തുന്ന ചീങ്കണ്ണിയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഫ്ലോറിഡയിലാണ് സംഭവം. പ്രദേശവാസികളാണ് കുളത്തിലൂടെ തലയിൽ തുളഞ്ഞുകയറിയ കത്തിയുമായി അലയുന്ന ചീങ്കണ്ണിയെ കണ്ടത്. ഉടൻതന്നെ ഇവർ ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷനെ വിവരമറിയിച്ചു. ഡെൽറ്റോന നഗരത്തിലെ തടാകത്തിലാണ് ചീങ്കണ്ണിയെ കണ്ടത്. സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണമാരംഭിച്ചു.

ചീങ്കണ്ണിയെ കണ്ടെത്തിയ അധികൃതർ അതിനെ പിടികൂടി ദയാവധത്തിന് വിധേയമാക്കി. ചീങ്കണ്ണിയുടെ തലയിലെ പരുക്ക് ഗുരുതരമായതിനാലാണ് ദയാവധത്തിന് വിധേയമാക്കിയതെന്ന് അധികൃതർ അറിയിച്ചു. തലയുടെ മുകളിലായി കത്തി കുത്തിയിറക്കിയ നിലയിലായിരുന്നു. ചീങ്കണ്ണിയുടെ തലയിൽ കത്തി കുത്തിയിറക്കിയതാരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

13 ലക്ഷത്തോളം ചീങ്കണ്ണികൾ ഫ്ലോറിഡയിലുണ്ടെന്നാണ് വനംവകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ജലാശയത്തോട് ചേർന്നുള്ള വീടുകളുടെ പരിസരങ്ങളിലും മറ്റും ഇവയുമായുള്ള സംഘർഷങ്ങൾ പതിവാണ്. ഇവയുടെ എണ്ണം നിയന്ത്രിക്കാനായി അധികൃതർ വേട്ടയാടാനുള്ള അനുമതിയും നൽകാറുണ്ട്. എന്നാൽ അനുമതിയില്ലാതെ ഇവയെ വേട്ടായാടുന്നത് കുറ്റകരമാണ്. 5 വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിതെന്നും വനം വകുപ്പ് വ്യക്തമാക്കി.

MORE IN SPOTLIGHT
SHOW MORE