‘റൗഡി ബേബി’ക്ക് ചുവടുവച്ച് അമേരിക്കക്കാരൻ; മിനിറ്റുകൾക്കുള്ളിൽ വൈറലായി വിഡിയോ

rowdy-baby
SHARE

പുറത്തിറങ്ങി മിനിറ്റുകൾക്കകം ആരാധകരുടെ ഹൃദയം കീഴടക്കിയ പാട്ടാണ് ധനുഷിന്റെ ‘മാരി- 2’വിലെ ‘റൗഡി ബേബി’. സായ് പല്ലവിയും ധനുഷും തകർത്താടിയ പാട്ട് യൂട്യൂബിൽ റെക്കോർഡുകൾ സൃഷ്ടിച്ചിരുന്നു. മൂന്നര വർഷത്തിന് ശേഷവും റൗഡി ബേബി തീർത്ത ഓളമടങ്ങിയിട്ടില്ലെന്നതിനുള്ള തെളിവ് അങ്ങ് അമേരിക്കയിൽ നിന്ന് വരികയാണ്.

സീൻ ടെനേഡിൻ എന്ന അമേരിക്കൻ വിഡിയോ ക്രിയേറ്ററുടെ റൗഡി ബേബി പാട്ടിനുള്ള ഡാൻസ് വിഡിയോ വൈറലായിരിക്കുകയാണ്. ‘എന്റെ തമിഴ് അയൽവാസികൾ പാട്ടിടുമ്പോൾ’- എന്ന അടിക്കുറിപ്പോടെയാണ് ഇന്‍സ്റ്റഗ്രാം റീൽ തുടങ്ങുന്നത്. പിന്നാലെ ചെവിയിലിരുന്ന ഇയർ ബട്സ് മാറ്റി നല്ല തകർപ്പൻ ഡാൻസാണ്  ടെനേഡിൻ കളിച്ചിരിക്കുന്നത്.

റൗഡി ബേബിയിൽ ധനുഷ് കളിച്ചിരിക്കുന്ന സ്റ്റെപ്പുകളാണ് ടെനേഡിൻ തന്റേതായ രീതിയിൽ പുനരാവിഷ്കരിച്ചിരിക്കുന്നത്. എന്തായാലും വിഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞിരിക്കുകയാണ്. ധനുഷിന്റെ മറ്റ് പല സിനിമകളിലെയും ഡാൻസ് കളിക്കാമോ എന്ന ആവശ്യങ്ങളാണ് കമന്റ് ബോക്സിൽ വന്നു നിറയുന്നത്.

MORE IN SPOTLIGHT
SHOW MORE