തിളച്ചുകാെണ്ടിരുന്ന കഞ്ഞി പാത്രത്തിലേക്ക് വീണു; യുവാവിന് ദാരുണാന്ത്യം

tn-accident-death
SHARE

കഞ്ഞി തിളച്ചുകാെണ്ടിരിക്കുന്ന പാത്രത്തിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. തമിഴ്നാട്ടിലെ മധുരയിലാണ് നടുക്കുന്ന സംഭവം. കഴിഞ്ഞ മാസം 29നാണ് അപകടം നടന്നത്. ശരീരത്തിന്റെ 65 ശതമാനവും പൊള്ളലേറ്റ യുവാവ് ചികിൽസയിൽ ഇരിക്കെയാണ് മരിച്ചത്. കഞ്ഞി തിളച്ചുകാെണ്ടിരുന്ന വലിയ പാത്രത്തിലേക്ക് യുവാവ് വീഴുകയായിരുന്നു. ‘ആടി വേലി’ ആഘോഷത്തിനിടയാണ് അപകടമുണ്ടായത്.

ആഘോഷങ്ങളുടെ ഭാഗമായി െപാതുജനങ്ങൾക്ക് കഞ്ഞി വിതരണം ചെയ്യുന്നത് ഇവിടെ പതിവാണ്. ഇത്തരത്തിൽ കഞ്ഞി തയാറാക്കുന്ന വലിയ പാത്രത്തിലേക്ക് യുവാവ് അബദ്ധത്തിൽ വീഴുകയായിരുന്നു. മുത്തുകുമാർ എന്നയാളാണ് െപാള്ളലേറ്റ് മരിച്ചത്. പാചകക്കാരെ സഹായിക്കുന്നതിനിടെ തലകറങ്ങി തിളച്ചുകാെണ്ടിരുന്ന കഞ്ഞി പാത്രത്തിലേക്ക് വീഴുകയായിരുന്നു. ബോധം പോയ ഇയാൾക്ക് പെട്ടെന്ന് എഴുന്നേൽക്കാനും കഴിഞ്ഞില്ല. രക്ഷിക്കാൻ ശ്രമിച്ചവർക്കും െപാള്ളലേറ്റു. പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിൽസയിൽ ഇരിക്കെ മരിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. 

MORE IN SPOTLIGHT
SHOW MORE