തുമ്പിക്കൈ കൊണ്ടും പ്ലാവ് കുലുക്കിയും നോക്കി; ഒടുവിൽ ചക്കയിടാൻ ആനയുടെ ട്രിക്ക്; വിഡിയോ

elephantwb
SHARE

ചക്ക പറിച്ചെടുക്കാൻ ആന നടത്തുന്ന ശ്രമങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നു. വനാതിർത്തിയോട് ചേർന്നുള്ള ഗ്രാമത്തിൽ ആനയിറങ്ങി ചക്ക പറിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. കുറച്ച് ഉയരത്തിലാണ് ചക്കയുള്ളത്. ആദ്യം തുമ്പിക്കൈ കൊണ്ടും പിന്നെ പ്ലാവ് കുലുക്കിയും ആന ശ്രമിച്ചു ചക്കയിടാൻ. ആ പരിശ്രമങ്ങളൊന്നും ഫലം കാണാതെ വന്നതോടെ പുതിയ ട്രിക്കെടുത്തു. മുൻകാലുകൾ പ്ലാവിൽ ചവിട്ടി ഉയർന്ന് തുമ്പിക്കൈ നീട്ടി ചക്ക പറിച്ചെടുത്തു. ഇതു കണ്ട പരിസരവാസികൾ കയ്യടിച്ചും ആർപ്പുവിളിച്ചും ആനെയ പ്രോത്സാഹിപ്പിച്ചു. 30 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യം ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹുവാണ് പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു. സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല.

MORE IN SPOTLIGHT
SHOW MORE