വംശനാശഭീഷണിയുള്ള വെള്ളസ്രാവിനെ പിടിച്ച് പൊരിച്ചുതിന്നു; കുടുങ്ങി വ്ലോഗർ

shark-fry
SHARE

വംശനാശഭീഷണി നേരിടുന്ന വെള്ളസ്രാവിനെ പിടികൂടി പൊരിച്ചുതിന്ന വ്ലോഗർക്കെതിരെ പൊലീസ് അന്വേഷണം. ചൈനയിൽ നിന്നാണ് ഈ വാർത്ത. ഗ്രേറ്റ് വൈറ്റ് ഷാർക്കിനെയാണ് ഏറെ ആരാധകരുള്ള വ്ലോഗർ കറിവച്ച് കഴിച്ചത്. ഇതിന്റെ വിഡിയോ പുറത്തുവന്നതോടെയാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. സംഭവം വിവാദമായതോടെ വിഡിയോ പേജിൽ നിന്നും നീക്കം ചെയ്തിരുന്നു. 

‘ടിസി’ എന്ന പേരിൽ അറിയപ്പെടുന്ന ചൈനീസ് വ്ലോഗറാണ് ഇപ്പോൾ നിയമക്കുരുക്കിലായത്. സ്രാവിന്റെ ഇറച്ചി വളരെ സ്വാദുള്ളതാണെന്നും തന്നെക്കാൾ വലിപ്പമുള്ള സ്രാവാണിതെന്നും പരിചയപ്പെടുത്തിയാണ് വ്ലോഗർ വിഡിയോ ചെയ്തത്. ഭൂമിയിൽ വംശനാശ ഭീഷണി നേരിടുന്നവയുടെ പട്ടികയിൽ ഉള്ളതാണ് വെള്ളസ്രാവ്. വിഡിയോ നീക്കം ചെയ്തെങ്കിലും വ്ലോഗർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. അ‍ഞ്ച് മുതൽ പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. 

MORE IN SPOTLIGHT
SHOW MORE