വാഹനം ലഭിച്ചില്ല; അമ്മയുടെ മൃതദേഹവുമായി ബൈക്കിൽ 80 കിലോമീറ്റർ ഓടിച്ച് മകൻ

bodywb
SHARE

വാഹനം കിട്ടിയില്ല; അമ്മയുടെ മൃതദേഹവുമായി 80കിമീ ബൈക്ക് ഓടിച്ച് മകൻ അമ്മയുടെ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോകാൻ വാഹനം ലഭിക്കാതെ വന്നതിനെത്തുടർന്ന് ബൈക്കിൽ വച്ചുകെട്ടി 80 കിലോമീറ്റർ സഞ്ചരിച്ച് മകൻ. 

ശാഹ്ഡോൽ മെഡിക്കൽ കോളജിൽ വാഹനം ലഭിക്കാതെ വരികയും സ്വകാര്യ ആംബുലൻസുകൾ‌ 5000 രൂപ ആവശ്യപ്പെടുകയും ചെയ്തതോടെയാണ് സുന്ദർ യാദവ് അമ്മയുടെ മൃതദേഹം പലകയിൽ വച്ച് ബൈക്കിന്റെ പിൻസീറ്റിൽ ചേർത്തുകെട്ടി വീട്ടിലേക്ക് ഓടിച്ചുപോയത്. 60 വയസ്സുള്ള അമ്മയെ ശനിയാഴ്ച വൈകിട്ടാണ് മെഡിക്കൽ കോളജിലെത്തിച്ചത്. രാത്രിയോടെ മരിച്ചു. മൃതദേഹം കൊണ്ടുപോകാൻ ആശുപത്രിയിൽ വാഹനം ചോദിച്ചെങ്കിലും ലഭിക്കാത്തതിനാലാണ് ബൈക്കിൽ കൊണ്ടുപോയതെന്നു സുന്ദർ യാദവ് പറയുന്നു. എന്നാൽ, യുവാവ് വാഹനം ആവശ്യപ്പെട്ടിട്ടില്ലെന്നും ആശുപത്രിയിൽ മൃതദേഹം കൊണ്ടുപോകാനുള്ള വാഹനം ഇല്ലെന്നും അധികൃതർ പറഞ്ഞു. സുന്ദർ യാദവ് മൃതദേഹവുമായി പോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 

MORE IN SPOTLIGHT
SHOW MORE