മലവെള്ളപ്പാച്ചിൽ; ആന പോലും ഒഴുകിപ്പോയി; രക്ഷകനായത് പുഴയ്ക്ക് നടുവിലെ തുരുത്ത്: വിഡിയോ

athirapally-wild-elephant
SHARE

അതിരപ്പിള്ളി പിള്ളപ്പാറയില്‍ മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയ കാട്ടാന സുരക്ഷിതസ്ഥാനത്തെത്തി. പെരിങ്ങല്‍ക്കുത്ത് ഡാമില്‍നിന്ന് അധികജലം തുറന്നുവിട്ടതിനെത്തുടര്‍ന്ന് ഈ മേഖലയില്‍ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്. ഇതിനിടെയാണ് ആന മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിപ്പോയത്. രക്ഷപ്പെടാനായി തുമ്പിക്കൈകൊണ്ട് മുന്നിലുള്ള മരങ്ങളിലും ചെടികളിലുമെല്ലാം ആന പിടിക്കുന്നത് വിഡിയോയിൽ കാണാം.

കുത്തൊഴുക്കിന്റെ ഭീകരത വ്യക്തമാകുന്ന ദൃശ്യങ്ങളാണിത്. പിന്നീട് പുഴയ്ക്ക് നടുവിലെ തുരുത്തിലേക്ക് ആന എത്തിയെങ്കിലും ഒഴുക്ക് മൂലം കരയിലേക്ക് നീങ്ങാന്‍ കഴിയുന്നുണ്ടായിരുന്നില്ല. നീണ്ട നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുഴയിെല തുരുത്തില്‍ നിന്ന് ആനയ്ക്ക് വനത്തിലേക്ക് കയറാനായത്. 

MORE IN SPOTLIGHT
SHOW MORE