‘പച്ചക്കറി ഇങ്ങനെ കഴിക്കണോ ഞങ്ങൾ?’; സഭയില്‍ വഴുതന കടിച്ച് എംപി: വിഡിയോ

loksabha-brinjal
SHARE

ലോക്സഭയില്‍ വിലക്കയറ്റത്തെകുറിച്ച് സംസാരിക്കുന്നതിനിടെ വഴുതന എടുത്ത് പിടിച്ച് തൃണമൂല്‍ എംപി കാകോലി ഘോഷ് ദസ്തിദാർ. പ്രസംഗിക്കുന്നതിനിടെ വഴുതനങ്ങ എടുത്ത് അവര്‍ കടിക്കുന്നതും കാണാം. സംഭവമടങ്ങുന്ന വിഡിയോയും പുറത്തുവന്നു. 

'വിലവര്‍ധയില്‍ വീണ്ടുമൊരു ചര്‍ച്ച അനുവദിച്ചതില്‍ ചെയറിനു നന്ദി. പച്ചക്കറി അങ്ങനെ തന്നെ  ഞങ്ങൾ കഴിക്കണമെന്നാണോ സർക്കാർ ആഗ്രഹിക്കുന്നത്?’ അവർ ചോദിച്ചു. പാചക വാതകത്തിന് വില വര്‍ധിക്കുന്നതിനാല്‍ പച്ചവഴുതനയിൽ അവര്‍ കടിക്കുകയായിരുന്നു. കഴിഞ്ഞ മാസങ്ങളിലായി നാലുതവണയാണ് പാചക വാതക വില കൂടിയത്. ഇതോടെ സിലിണ്ടർ നിരക്ക് വീണ്ടും കുറയ്ക്കണമെന്ന ആവശ്യം എംപി മുന്നോട്ടുവച്ചു. വിഡിയോ കാണാം.

പ്രതിഷേധത്തിനൊടുവില്‍ ലോക്സഭയില്‍ വീണ്ടും വിലക്കയറ്റത്തെകുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങുകയായിരുന്നു. നാല് കോൺഗ്രസ് എംപിമാരുടെ സസ്‌പെൻഷനും തുടർച്ചയായ തടസ്സങ്ങളും കാരണം രണ്ട് തവണ സഭ നിര്‍ത്തിവച്ചിരുന്നു. ഇതിനുശേഷം ഇന്നാണ് വിലക്കയറ്റ ചർച്ച തുടങ്ങാന്‍ അനുമതി നല്‍കിയത്. കോൺഗ്രസ് എംപിമാരുടെ സസ്‌പെൻഷനും പിൻവലിച്ചു. 

MORE IN SPOTLIGHT
SHOW MORE