'ഇനി ചോദിക്കരുത്; കിട്ടില്ല'; എകെജി സെന്റർ ആക്രമണത്തിൽ ട്രോളുമായി ബൽറാം

balram
SHARE

വീണ്ടും സിപിഎമ്മിനെതിരെ ട്രോൾ പോസ്റ്റുമായി കോൺഗ്രസ് നേതാവ് വിടി ബൽറാം. എകെജി സെന്റർ ആക്രമണത്തിലെ പ്രതിയെ പിടികൂടാത്തതിലുള്ള പ്രതിഷേധമാണ് ട്രോളിലൂടെ പങ്കുവച്ചിരിക്കുന്നത്. എകെജി സെന്ററിനു നേരെ ആക്രമണമുണ്ടായി ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെക്കുറിച്ചു സൂചന പോലും ലഭിക്കാത്ത സാഹചര്യമാണ്.

നിലവിൽ കേസന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കേസ് അന്വേഷിക്കുന്നതിൽ ക്രൈംബ്രാഞ്ചിനും മെല്ലെപ്പോക്കു നയമാണെന്ന വിമർശനങ്ങൾക്കിടെയാണ് അന്വേഷണസംഘം രൂപീകരിച്ചത്. കേസ് ക്രൈംബ്രാഞ്ചിന് വിട്ട് നാല് ദിവസമായിട്ടും അന്വേഷണസംഘം രൂപീകരിക്കാത്തതിനെ പരിഹസിച്ച് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ആക്രമണത്തിലെ യഥാർഥ പ്രതിയിലേക്കുള്ള അന്വേഷണം പൊലീസ് അട്ടിമറിച്ചെന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടെയായിരുന്നു ഈ ഉദാസീനത.

MORE IN SPOTLIGHT
SHOW MORE