ക്രൊയേഷ്യയിൽ നിന്ന് മടങ്ങിയെത്തി; യുവതിയുടെ പെട്ടിയിൽ 18 തേളുകൾ; 'തിരികെ അയക്കും'

scorpio
SHARE

ക്രൊയേഷ്യയിൽ അവധിക്കാലം ആഘോഷിച്ച് ഓസ്ട്രിയയില്‍ മടങ്ങിയെത്തിയ സ്ത്രീ തന്റെ സ്യൂട്ട്‌കേസ് തുറന്നപ്പോൾ ഞെട്ടി. 18 തേളുകളെ ഒന്നിച്ച് കണ്ടാണ് ഇവർ അമ്പരന്നത്. ശനിയാഴ്ച വീട്ടിലേക്ക് മടങ്ങിയ ശേഷമാണ് ഇവർ‌ തന്റെ സ്യൂട്ട്കേസിൽ തേളുകളുടെ കൂട്ടത്തെ കണ്ടെത്തുന്നത്. അമ്മയും കുഞ്ഞുങ്ങളുമെന്ന് തോന്നിക്കുന്ന 18 ജീവനുള്ള തേളുകളെയാണ് ഇവരുടെ സ്യൂട്ട്കേസിൽ ഉണ്ടായിരുന്നത്.

മൃഗ സംരക്ഷണ ചുമതലയുള്ള ഒറു സംഘടനയെ യുവതി വിവരം അറിയിച്ചു. തുടർന്ന് ഈ തേളുകളെ അവർക്കു കൈമാറുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.

ഇവയെ ഉടൻ ക്രൊയേഷ്യയിലേക്ക് മടക്കി അയക്കും.

റിപ്പോർട്ടുകൾ പ്രകാരം, ക്രൊയേഷ്യയിൽ നിന്നുള്ള തേളുകൾ ഓസ്ട്രിയയിൽ എത്തുന്ന മൂന്നാമത്തെ കേസാണിത്. കഴിഞ്ഞ മാസം  ക്രൊയേഷ്യയിലെ  അവധിക്കാലം കഴിഞ്ഞെത്തിയ .യുവതിയുടെ അപ്പാർട്ട്മെന്റിൽ ഇത്തരത്തിലൊരു തേളിനെ കണ്ടെത്തി. ഭയപ്പെടുത്തുന്ന കണ്ടെത്തൽ നടത്തുമ്പോൾ സ്ത്രീ ഇതിനകം മൂന്നാഴ്ചയായി വീട്ടിലുണ്ടായിരുന്നു.

ഏകദേശം 2,000 ഇനം തേളുകൾ ഉണ്ടെങ്കിലും അവയിൽ 30 മുതൽ 40 വരെ ഇനങ്ങൾക്ക് മാത്രമേ മനുഷ്യനെ കൊല്ലാൻ തക്ക വീര്യമുള്ള വിഷം ഉള്ളൂ.

MORE IN SPOTLIGHT
SHOW MORE