അച്ഛന്റെ ഓര്‍മയ്ക്കായി ഷർട്ടുകൾ പുതപ്പാക്കി മകൾ; വിഡിയോ വൈറൽ

guiltswb
SHARE

പ്രിയപ്പെട്ടവരുടെ വേർപാട് സഹിക്കാവുന്നതിലും അപ്പുറമാണ്. അവർക്കൊപ്പമുള്ള ഓർമകളും അവരുപയോഗിച്ച വസ്ത്രങ്ങളും സാധനങ്ങളുമൊക്കെയാണ് പിന്നീടുള്ള ആശ്വാസം. അങ്ങനെ തന്റെ പിതാവിന്റെ ഓർമകളുറങ്ങുന്ന ഷർട്ടുകളെല്ലാം  ചേർത്തുവച്ച് പുതപ്പു തുന്നിയ മകള്‍ പങ്കുവെച്ച വിഡിയോ  വൈറലാണ് സോഷ്യൽ ലോകത്ത്.

നിഖിത കിനി എന്ന യുവതിയാണ് പിതാവിന്റെ പ്രിയപ്പെട്ട ഷർട്ടുകളെല്ലാം സ്റ്റിച്ചിംഗ് കേന്ദ്രത്തിലേക്ക് അയച്ച് പുതപ്പാക്കി മാറ്റിയത്. 2 പുതപ്പുകൾ തുന്നിക്കിട്ടിയതോടെ ഒരെണ്ണം തന്റെ സഹോദരനു സർപ്രൈസ് ആയി  നൽകി. വസ്ത്രങ്ങൾ പുതപ്പായി മാറ്റാൻ രണ്ടു വർഷമെടുത്തു. കാര്യങ്ങൾ വിശദീകരിക്കുന്ന യുവതിയുടെ വിഡിയോ 10 ലക്ഷത്തിലധികം പേരാണ് സോഷ്യൽ മീഡിയയിൽ കണ്ടത്.

MORE IN SPOTLIGHT
SHOW MORE