‘എസ്എഫ്ഐ ആണെന്ന് ഉറപ്പിച്ചോ?’; സിപിഎം ജാഥ പങ്കിട്ട് ഫിറോസ്

firos-post-new
SHARE

സിപിഎം സംസ്ഥാന കമ്മറ്റി ഓഫിസായ എകെജി സെന്ററിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിലെ പ്രതിയെ ഇപ്പോഴും പൊലീസ് പിടികൂടിയിട്ടില്ല. കോൺഗ്രസാണെന്ന് സിപിഎമ്മും അവരുടെ സ്വന്തം തിരക്കഥ തന്നെയാകുമെന്ന് കോൺഗ്രസും വാദിക്കുകയാണ്. ഇതിനിടെ ഒരു അബദ്ധം പങ്കിടുകയാണ് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. എകെജി സെന്റർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് സിപിഎം നടത്തിയ ഒരു പ്രതിഷേധജാഥയിലെ ഭാഗമാണ് പങ്കിട്ടിരിക്കുന്നത്. 

മുദ്രാവാക്യത്തിൽ എസ്എഫ്ഐക്കാരെ തെറിവിളിക്കുന്ന ഭാഗമാണ് ഫിറോസ് പങ്കിടുന്നത്. ബോംബെറിഞ്ഞത് എസ്എഫ്ഐക്കാരാണെന്നാണ് മുദ്രാവാക്യത്തിൽ വിളിച്ചുകാെടുക്കുന്നത്. ഇത് ഏറ്റുവിളിക്കുന്ന അണികളെയും വിഡിയോയിൽ കാണാം. ‘എസ്.എഫ്.ഐ ആണെന്ന് ഉറപ്പിച്ചോ?’ എന്ന് ചോദിച്ചാണ് ഫിറോസ് വിഡിയോ പങ്കിടുന്നത്. 

MORE IN SPOTLIGHT
SHOW MORE