100 കിലോയുടെ കേക്ക്; 4,000 അതിഥികൾ; നായയ്ക്ക് പിറന്നാൾ; ആഘോഷ വിഡിയോ

dog-bday
SHARE

ആഘോഷത്തിന് 100 കിലോയുടെ കേക്ക്, 4,000 അതിഥികൾ.കർണാടകയിൽ ഒരു വളർത്തുനായയുടെ ജൻമദിനം ആഘോഷത്തിലെ കാഴ്ചകളാണിത്. ക്രിഷ് എന്ന പ്രിയ വളർത്തുനായയുടെ ജൻമദിനം ആഘോഷിക്കാൻ ഉടമ പൊടിച്ചത് ലക്ഷങ്ങളാണ്. കർണാടകയിലെ തുക്കനാട്ടി എന്ന സ്ഥലത്താണ് വേറിട്ട ഈ ആഘോഷം നടന്നത്. ശിവപ്പ യെല്ലപ്പ മാറാടി എന്ന വ്യക്തിയുടെ നായയാണ് ക്രിഷ്. 

നാലായിരത്തോളം പേരെ നായയുടെ ജൻമദിനാഘോഷത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നു. ഇവർക്കെല്ലാം ഭക്ഷണവും നൽകി. അതിഥികൾക്ക് മുന്നിൽ പുതുവസ്ത്രവും െതാപ്പിയുമെല്ലാം ധരിച്ച് 100 കിലോയുടെ കേക്ക് മുറിച്ച് ക്രിഷ് പിറന്നാൾ ആഘോഷം ഗംഭീരമാക്കി. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പിന്തുണച്ചും എതിർത്തും ഒട്ടേറെ പേരാണ് രംഗത്തുവരുന്നത്. 

MORE IN SPOTLIGHT
SHOW MORE