വെടിവച്ച വേട്ടക്കാരനെ കടിച്ച് കൊന്ന് കരടി; ക്രൂര പ്രതികാരമെന്ന് നാട്ടുകാർ

bear-27
പ്രതീകാത്മക ചിത്രം
SHARE

കരടിയെ വെടിവച്ചിട്ടശേഷം ജീവനുണ്ടോയെന്ന് പരിശോധിക്കാൻ അടുത്തെത്തിയ വേട്ടക്കാരനെ കരടി കടിച്ച് കൊന്നു. റഷ്യയിലെ ഇർകുട്സ്കിലാണ് സംഭവം. മരത്തിന് മുകളിൽ കയറിയിരുന്നാണ് വേട്ടക്കാരൻ കരടിക്ക് നേരെ വെടിയുതിർത്തത്. വെടിയേറ്റ കരടി നിലത്ത് വീണു. കരടി ചത്തോ എന്ന് പരിശോധിച്ച് ഉറപ്പിക്കുന്നതിനായി സമീപത്തേക്ക് എത്തിയപ്പോഴാണ് അപ്രതീക്ഷിത  ആക്രമണം ഉണ്ടായത്. 

തലയിൽ കരടിയുടെ ശക്തമായ അടിയേറ്റ വേട്ടക്കാരൻ നിലത്ത് വീണു. തുടർന്നാണ് കടിച്ച് കൊന്നത്. 62കാരനായ വേട്ടക്കാരനെ കാണാതായതോടെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതനുസരിച്ച് കാട്ടിലെത്തിയ സംഘമാണ് വേട്ടക്കാരന്റെ ശവശരീരം കണ്ടെടുത്തത്. ഇയാൾ വീണ് കിടന്നതിന്റെ തൊട്ടടുത്തായി കരടിയുടെ ശരീരവും കണ്ടെത്തി. 

MORE IN SPOTLIGHT
SHOW MORE