നേർവഴി; വഴി നിറയെ കുഴി: നീന്തലറിയാമെങ്കിൽ‌ മാത്രം ഇതുവഴി വരാം

bihar-road
SHARE

വഴി കുളമായാൽ എന്ത് ചെയ്യും? അതും ഈ വഴിയിൽ ഒരു കുളമല്ല, വഴി നീളെ കുളമാണ്. വാഹനങ്ങൾക്ക് പോലും കടന്നുപോകാനാവാത്തവിധം അഥിദാരുണമായ അവസ്ഥയിലുള്ള ബിഹാർ ദേശീയപാതയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. റോഡിന്റെ ചിത്രങ്ങൾ കണ്ടാൽ തന്നെ മനസിലാകും ഇതുവഴി വാഹനങ്ങൾ മാത്രമല്ല കാൽനടയാത്ര പോലും അതിദുഷ്കരമാണെന്ന്. നീന്തൽ വശമുണ്ടെങ്കില്‍ മാത്രം ഈ വഴി യാത്ര ചെയ്യാമെന്ന് ചുരുക്കം

ബിഹാറിലെ മധുബാനിലൂടെ കടന്നുപോകുന്ന ദേശീയപാത 227നാണ് ഈ ദുരവസ്ഥയുണ്ടായിരിക്കുന്നത്. 2015 മുതൽ ഈ റോഡിന്റെ അവസ്ഥ ഇതുതന്നെയാണെന്നാണ് പുറത്തുവരുന്ന വിവരം. റോഡ് നവീകരണത്തിനായി പല ടെൻഡറുകൾ വിളിച്ചിട്ടും കോൺട്രാക്ടർമാർ മാറിമാറി വന്നിട്ടും യാതൊരു പ്രയോജനവുമുണ്ടായില്ല.

കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി അടുത്തിടെ ബിഹാറിലെ റോഡുകളെക്കുറിച്ച് മികച്ച അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിരുന്നു. 2024 ഡിസംബറോടെ യുഎസുമായി കിടപിടിക്കത്തക്ക വികസനം ബിഹാർ നേടുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അതിനു പിന്നാലെയാണ് രാജ്യത്തെ അതിദയനീയമായ റോഡുകളുടെ ചിത്രങ്ങൾക്കൊപ്പം ദേശീയപാത 227 ചേർത്തുവയ്ക്കപ്പെടുന്നത്. ഈ ചിത്രങ്ങൾ പുറത്തുവന്നതോടെ സർക്കാരിനെതിരേ രൂക്ഷവിമർശനങ്ങളാണ് പലഭാഗത്തു നിന്നും ഉയരുന്നത്.

MORE IN SPOTLIGHT
SHOW MORE