ആക്രമിക്കാനെത്തി മുതല; ഫ്രൈയിങ് പാന്‍ കൊണ്ട് നേരിട്ട് പബ് ഉടമ; സംഭവിച്ചത്?; വിഡിയോ

crocodile-video
SHARE

ആക്രമിക്കാനെത്തിയ മുതലയെ ഫ്രൈയിങ് പാൻ കൊണ്ട് നേരിട്ട് പബ് ഉടമ. പബിനു താഴെയെത്തിയ മുതലയുടെ തലയിൽ ഫ്രൈയിങ് പാന്‍ ഉപയോഗിച്ച് അടിച്ചാണ് ഉടമയായ കായ് ഹൻസൻ തുരത്തിയത്. അടിയേറ്റ മുതല ഭയന്ന് അവിടെനിന്നു ഇഴഞ്ഞു നീങ്ങി. ഓസ്ട്രേലിയയിലെ അഡിലെയ്‍ഡ് നദിയിലുള്ള ഗോട്ട് ദ്വീപിലാണ് സംഭവം.

വർഷങ്ങൾക്ക് മുൻപ് ഈ ഒറ്റപ്പെട്ട ദ്വീപിൽ താമസമാക്കിയ ആളാണ് പബ് ഉടമയായ കായ് ഹൻസൻ. ഈ ദ്വീപിൽ മുതലകളുമായി സംഘർഷം പതിവാണ്. 2018 വരെ കായ് ഹൻസൻ ഒരു നായ്ക്കുട്ടിയെ വളർത്തിയിരുന്നു. പിപ്പായെന്നായിരുന്നു അതിന്റെ പേര്. മുതലകൾ താമസസ്ഥലത്തേക്കെത്തുമ്പോൾ പിപ്പാ അവയെ കുരച്ചോടിക്കുന്നത് പതിവായിരുന്നു. എന്നാൽ ഒരു ദിവസം ഒരു മുതല നായ്ക്കുട്ടിയെ കടിച്ചുകൊന്നു. അതോടെ നായയെ വളർത്തുന്നത് നിർത്തി. ഇപ്പോൾ ഇവിടേക്കെത്തുന്ന മുതലകളെ കായ് ഹൻസൻ തന്നെ തുരത്തുകയാണ് പതിവ്.എയർബോൺ സൊല്യൂഷൻസ് ഹെലികോപ്റ്റർ ടൂർസ് ആണ് സമൂഹമാധ്യമങ്ങളിലൂടെ ഈ ദൃശ്യം പങ്കുവച്ചത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വിഡിയോ ജനശ്രദ്ധനേടി.

MORE IN SPOTLIGHT
SHOW MORE