തായ്‍ലൻഡിൽ മധുവിധു; അതിസുന്ദരിയായി നയൻതാര; ചിത്രങ്ങളുമായി വിഘ്നേഷ്

nayanthara
SHARE

തായ്‍ലൻഡിൽ മധുവിധു ആഘോഷിക്കുകയാണ് നയന്‍താരയും ഭർത്താവ് വിഘ്നേഷ് ശിവനും. വിവാഹത്തിന്റെ അന്നുമുതൽ സോഷ്യൽ മീഡിയ അടക്കിവാഴുകയാണ് ഇരുവരുടെയും ചിത്രങ്ങൾ. ഇപ്പോഴിതാ പുറത്തുവിട്ട് മിനിറ്റുകൾക്കകം വൈറലായിരിക്കുകയാണ് നയന്‍താര– വിഘ്നേഷ് ദമ്പതികളുടെ പുതിയ ചിത്രങ്ങളും.

ചിത്രങ്ങളിൽ അതിസുന്ദരിയായാണ് നയൻതാരയെ കാണാനാകുന്നത്. വിവാഹശേഷം വളരെ സിമ്പിളായാണ് താരത്തെ കാണാനാകുന്നതെന്നാണ് ആരാധകരുടെ പക്ഷം. ഇത് ശരിവയ്ക്കും തരത്തിൽ വിവാഹത്തിന് വിഘ്നേഷ് അണിയിച്ച മഞ്ഞച്ചരട് മാത്രമാണ് നയൻതാര അണിഞ്ഞിരിക്കുന്നത്. സിമ്പിൾ ലുക്കിലാണ് താരത്തെ കാണാനാകുന്നതും.

വിഘ്നേഷ് ശിവന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. തായ്‌ലൻഡിലെത്തിയതിനു ശേഷമുള്ള ചില ചിത്രങ്ങൾ കഴിഞ്ഞ ദിവസവും വിഘ്നേഷ് പോസ്റ്റ് ചെയ്തിരുന്നു. ജൂൺ ഒൻപതിനായിരുന്നു ഇരുവരും വിവാഹിതരായത്. മഹാബലിപുരത്തെ സ്വകാര്യ റെസോർട്ടിൽ വച്ചായിരുന്നു വിവാഹം.

MORE IN SPOTLIGHT
SHOW MORE