നിറയെ ലോഡ്; ഞെരുങ്ങിയിരുന്ന് യുവാവ്; ഇന്റർനെറ്റിനെ ഞെട്ടിച്ച റൈഡിങ്

drive
SHARE

'ലോഡ് എടുപ്പിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേടോ?'- ലോഡ് എടുത്ത് ശ്വാസംമുട്ടിയോടുന്ന ഒരു സ്കൂട്ടറിന്റെ 'അവസ്ഥ' കണ്ട് ഉടമസ്ഥനോട് ചിലർ ചോദിക്കുന്ന ചോദ്യമാണിത്. എങ്ങനെ ചോദിക്കാതിരിക്കും അമ്മാതിരി 'ചെയ്ത്തല്ലേ' ആ സ്കൂട്ടറിനോട് ഇയാൾ ചെയ്യുന്നത്. സ്കൂട്ടറിന്റെ മുൻവശം മുതൽ പുറകുവശം വരെ നിറയെ ലോഡ്. ഏറ്റവും പുറകില്‍ ഒരിത്തിരി സ്ഥലം, അവിടെയിരുന്ന് ഏന്തിവലിഞ്ഞ് കഷ്ടപ്പെട്ട് ഹാൻഡിൽ വരെ കയ്യെത്തിച്ച് വണ്ടിയോടിക്കാം.

ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ തെലങ്കാന പൊലീസും കൃത്യമായ ഇടപെടലുമായി രംഗത്തെത്തിയിട്ടുണ്ട്. സാഗർ എന്നയാളുടെ ട്വിറ്റർ അക്കൗണ്ടിലാണ് ആദ്യം ഈ വിഡിയോ പ്രത്യക്ഷപ്പെട്ടത്. '32 ജി.ബി കപ്പാസിറ്റിയുള്ള എന്റെ ഫോണും 31.9 ജി.ബി ഡാറ്റയും'- എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ ട്വീറ്റ് ചെയ്തത്. പിന്നീടിത് വൈറലാകുകയായിരുന്നു. അത് കറങ്ങിത്തിരിഞ്ഞ് തെലങ്കാന പൊലീസിന്റെ പക്കലും. 'മൊബൈലിൽ നിന്ന് നഷ്ടമായ ഡാറ്റ വീണ്ടെടുക്കാൻ സാധിക്കും. പക്ഷേ, ജീവൻ പോയാൽ പറ്റില്ല'- എന്ന അടിക്കുറിപ്പോടെ ഈ വിഡിയോ പൊലീസും ഷെയർ ചെയ്തു.

എന്തായാലും സാധനങ്ങൾക്കിടയിൽ ഞെങ്ങിഞെരുങ്ങിയിരുന്ന് സ്കൂട്ടറോടിക്കുന്ന യുവാവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഹിറ്റാണ്. 'എന്തൊക്കെയാണെങ്കിലും അയാൾ നിയമം പാലിച്ചിട്ടുണ്ട്, ഹെൽമറ്റ് വച്ചാണ് വണ്ടിയോടിക്കുന്നത്', 'ഇയാൾക്കെതിരെ വൻ തുക പിഴയാടാക്കണം'- എന്നിങ്ങനെയുള്ള പ്രതികരണങ്ങളാണി വിഡിയോയ്ക്ക് താഴെ വന്നുനിറയുന്നത്. 

MORE IN SPOTLIGHT
SHOW MORE