നദിയില്‍ കുളിക്കുന്നതിനിടെ ഭാര്യയെ ചുംബിച്ചു; യുവാവിനെ മര്‍ദിച്ച് നാട്ടുകാര്‍; വിഡിയോ

bath-husband
SHARE

ഭാര്യയ്ക്കൊപ്പം നദിയിൽ കുളിക്കുകയായിരുന്ന യുവാവിന് നേരെ ആക്രമണം. സംഭവത്തിന്റെ വിഡിയോ വൈറലാണ്. കുളിക്കുന്നതിനിടെ ഭാര്യയെ ചുംബിച്ചതാണ് സമീപത്തുണ്ടായിരുന്നവരെ പ്രകോപിപ്പിച്ചത്. ഇതോടെ യുവാവിനെ വലിച്ചിഴച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു. 

വിഡിയോ ഇന്‍സ്റ്റഗ്രാമിലാണ് പ്രത്യക്ഷപ്പെട്ടത്. അയോധ്യയിലെ നദിയിലാണ് ദമ്പതികള്‍ കുളിക്കുന്നത്. അതിനിടെ പരസ്പരം ഇവര്‍ ചുംബിച്ചു. ഇതുകണ്ട് ചുറ്റുമുള്ളവര്‍ അടുത്തുകൂടുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നത് വിഡിയോയില്‍ കാണാം. ഇതിന് പിന്നാലെ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിക്കാന്‍ തുടങ്ങി. ഇതില്‍ നിന്ന് ഭാര്യ ഭര്‍ത്താവിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ അത് പരാജയപ്പെടുന്നു. ക്രൂരമര്‍ദനത്തിന് ഒടുവില്‍ ജനക്കൂട്ടം തന്നെ ഭര്‍ത്താവിനെ വലിച്ച് കരയിലും കയറ്റുന്നുണ്ട്. 

ഇതിന് പിന്നാലെ ദമ്പതികൾ ആശുപത്രിയിൽ ചികിത്സ തേടി. ഇവർ പൊലീസിൽ പരാതി നൽകിയതായാണ് വിവരം. ദമ്പതികൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചിട്ടുണ്ട്.

MORE IN SPOTLIGHT
SHOW MORE