രാജ്യമാണ് വലുത്; പട്ടാളവേഷത്തിൽ വിവാഹവേദിയിൽ വധൂവരന്മാർ

ukraine-marriage
SHARE

രാജ്യം  നിലനിൽപ്പിനായി പൊരുതുമ്പോൾ, രാജ്യത്തെ പൗരന്മാർ ജീവന്‍ രക്ഷിക്കാനായി പരക്കംപായുമ്പോൾ സമാധാനത്തോടെ വിവാഹം കഴിക്കാൻ ആർക്കാണ് സാധിക്കുക? യുക്രെയ്ൻ– റഷ്യ പോർകാഴ്ചകൾ വിങ്ങലായി മാറുമ്പോൾ യുക്രെയ്നിൽ നിന്നെത്തുന്ന ഒരു വിവാഹ വിഡിയോ കൗതുകമുണർത്തുകയാണ്.

വിലകൂടിയ ആഭരണങ്ങളോ മനംമയക്കുന്ന ഉടയാടകളോ ഇല്ല. പകരം പട്ടാളവേഷത്തിലാണ് വരനും വധുവും വിവാഹത്തിനെത്തിയത്. രാജ്യം യുദ്ധത്തിന്റെ ഭീതിജനകമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോൾ ഇതിലും മികച്ച വിവാഹവേഷം മറ്റൊന്നില്ലെന്ന തിരഞ്ഞെടുപ്പിലാണ് വധൂവരന്മാർ ഈ തീരുമാനത്തിലെത്തിയത്. ഇരുവരും യഥാർഥ പട്ടാളക്കാർ തന്നെയാണ്. കാറ്റേറിനയും വാഡിമുമാണ് ഈ വധൂവരന്മാർ. യുക്രെയ്നിലെ പോൾട്ടാവയിൽ വച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. 

ഒരുതരി മണ്ണ് പോലും ഞങ്ങൾ വിട്ടുതരില്ല എന്ന ഉറച്ച നിലപാടാണ് യുദ്ധത്തിൽ യുക്രെയ്ൻ സ്വീകരിച്ചിരിക്കുന്നത്. ഓരോ പൗരന്മാരും രാജ്യത്തിനു വേണ്ടി ജീവൻ കൊടുത്തും നിലകൊള്ളുന്ന കാഴ്ചയാണുള്ളത്. അതിനിടയിലാണ് ഈ വിവാഹദൃശ്യങ്ങളും എത്തിയിരിക്കുന്നത്. രാജ്യത്തിനായുള്ള ഒന്നുചേരൽ കൂടിയാണിതെന്നാണ് പലരും കമന്റുമായെത്തുന്നത്.

MORE IN SPOTLIGHT
SHOW MORE