പുറതോടില്ലാത്ത ചക്ക; 50 വർഷമായി അപൂർവ്വ കാഴ്ചയായി ഒരു പ്ലാവ്

special-jackfruit
SHARE

പുറംതോടില്ലാതെ ഉണ്ടായ ചക്ക അപൂര്‍വ്വ കാഴ്ചയാകുന്നു. ഇടുക്കി കുമളി മൈലാടുംപാറ  സ്വദേശി  വിശ്വംഭരന്റെ പുരയിടത്തിലാണ് ഒരു പ്ലാവില്‍ വര്‍ഷങ്ങളായി പുറംതോടില്ലാതെ ചക്ക കായ്ക്കുന്നത്.

ഇതാണ് കാണുന്നവരെ അത്ഭുതപ്പെടുത്തുന്ന ചക്ക. വിശ്വംഭരന്റെ പുരയിടത്തിൽ കഴിഞ്ഞ  50 വർഷമായി ഈ പ്ലാവ് തലയുയർത്തി നിൽക്കുകയാണ്.  എല്ലാ വർഷവും ഇതില്‍ ചക്ക കായ്ക്കാറുണ്ടെങ്കിലും പുറംതോട് ഉണ്ടാകാറില്ല. ഈ വര്‍ഷം പത്തോളം ചക്കകള്‍ ആണ് ഈ പ്ലാവില്‍ കായ്ച്ചു കിടക്കുന്നത്. പുറംതോട് ഇല്ലാത്തതുകൊണ്ട് തന്നെ ചക്ക പഴുത്താലും മധുരം കുറവാണ്. നാവിന് മധുരം പകരാന്‍ കഴിയുന്നില്ലെങ്കിലും കണ്ണിന് കൗതുകം പകര്‍ന്ന് ഹാഫ്  സെഞ്ച്വറിയടിച്ച്  നില്‍ക്കുകയാണ് വിശ്വംഭരന്റെ പറമ്പിലെ ഈ പ്ലാവ്. അപൂര്‍വ ചക്ക കായ്ച്ചു നില്‍ക്കുന്നത് കാണാന്‍ ഒട്ടേറെ ആളുകള്‍ ആണ് വിശ്വംഭരന്റെ പുരയിടത്തില്‍ എത്തുന്നത്.

MORE IN SPOTLIGHT
SHOW MORE