യൂറോപ്യൻ ട്രിപ്പുമായി തല അജിത്; കറക്കം ബിഎംഡബ്ല്യു ബൈക്കിൽ; വൈറലായി ചിത്രങ്ങൾ

Ajith-Kumar-Trip
SHARE

തെന്നിന്ത്യന്‍ സൂപ്പര്‍ താരം അജിത് കുമാറിന് ബൈക്കിനോടും യാത്രകളോടുമുള്ള ഇഷ്ടം അറിയാത്തവർ ചുരുക്കമാണ്. അജിത്തിന്റെ യൂറോപ്യന്‍ ബൈക്ക് യാത്രയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഇംഗ്ലണ്ടും ബെല്‍ജിയവും അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളാണ് ഇക്കുറി അജിത് ബൈക്ക് യാത്രയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. 

ajith-kumar1

റൈഡിങ് ഗിയറുകള്‍ ധരിച്ച് ട്രാവല്‍ ബാഗുമായി നില്‍ക്കുന്ന അജിത്തിന്റെ ചിത്രങ്ങളും ബെല്‍ജിയത്തിലെ തെരുവോരങ്ങളിൽ നിന്നും എടുത്ത ചിത്രങ്ങളുമാണ് പുറത്ത് വന്നിരിക്കുന്നത്. 

ajith

ഇത് ആദ്യമായിട്ടല്ല അജിത്തിന്റെ ബൈക്ക് യാത്രകള്‍ വാര്‍ത്തകളില്‍ നിറയുന്നത്. 2021 സെപ്റ്റംബറില്‍ 5000 ത്തിലേറെ കിലോമീറ്ററാണ് അജിത് റഷ്യയില്‍ ബൈക്കില്‍ സഞ്ചരിച്ചത്. വലിമൈ എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷമായിരുന്നു ആ യാത്ര. ഇന്ത്യയില്‍ സിക്കിമിലും കൊല്‍ക്കത്തയിലും രാജസ്ഥാനിലും അജിത് തന്റെ സൂപ്പര്‍ ബൈക്കില്‍ ട്രിപ്പ് അടിച്ചിട്ടുണ്ട്.

ഇപ്പോള്‍ എകെ 61 എന്നു താൽക്കാലികമായി പേരിട്ട ചിത്രത്തിന്റെ ഷൂട്ടിങ് ഇടവേളയിലാണ് അജിത് യുറോപ്യൻ ട്രിപ്പ് നടത്തുന്നത്. ഹൈദരാബാദില്‍ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. ജൂലൈ ആദ്യവാരം പുണെയില്‍ ചിത്രീകരണം പുനരാരംഭിക്കുമെന്നാണ് കരുതുന്നത്.

MORE IN SPOTLIGHT
SHOW MORE