ഒറ്റനോട്ടത്തിൽ 'ബിഗ് ബി'യെ പോലെ; വൈറലായി അഫ്ഗാൻ അഭയാർഥിയുടെ ചിത്രം

afghanman-22
SHARE

ദൂരക്കാഴ്ചയിൽ സാക്ഷാൽ അമിതാഭ് ബച്ചനോട് സാദൃശ്യമുള്ള അഫ്ഗാൻ അഭയാർഥിയുടെ ചിത്രം സമൂഹമാധ്യമങ്ങളിലെങ്ങും ചർച്ചയാണ്. ലോകപ്രശസ്ത ഫൊട്ടോഗ്രാഫറായ സ്റ്റീവ് മക്യുറി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതോടെയാണ് 2018 ലെ വൈറൽ ചിത്രം വീണ്ടും സോഷ്യൽ ലോകത്ത് ചർച്ചയായത്. 

തലയിൽ ഒരു കെട്ടും നരച്ച താടിയും കണ്ണടയുമുള്ള വയോധികന്റേതാണ് ചിത്രം. അമിതാഭ് ബച്ചനുമായുള്ള സാദൃശ്യം ചൂണ്ടിക്കാട്ടി മക്യുറി ചിത്രം വീണ്ടും പങ്കിട്ടതോടെ ആളുകൾ വ്യാപകമായി ഷെയർ ചെയ്യുകയായിരുന്നു. 'ഒറ്റനോട്ടത്തിൽ എനിക്ക് അമിതാഭ് ബച്ചനായി തോന്നി'യെന്നായിരുന്നു ഒരാൾ കുറിച്ചത്.  ബിഗ് ബിയുടെ പുതിയ ചിത്രത്തിലെ ഗെറ്റപ്പാണെന്ന് വിചാരിച്ചതായി ചിലരും കമന്റ് ചെയ്തു. അമിതാഭ് ബച്ചൻ അഭിനയിച്ച 'തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ' എന്ന ചിത്രത്തിലെ ഗെറ്റപ്പാണിതെന്ന പേരിലായിരുന്നു വർഷങ്ങൾക്ക് മുമ്പ് ചിത്രം പ്രചരിച്ചത്. 

MORE IN SPOTLIGHT
SHOW MORE