ആളുകള്‍ക്ക് മുകളിലൂടെ നടത്തം; വിമാനത്തില്‍ യുവതിയുടെ അഭ്യാസം; നീണ്ടത് ഏഴ് മണിക്കൂര്‍

flight
SHARE

വിമാനത്തില്‍ സീറ്റുകള്‍ക്കു മുകളിലൂടെ ചവിട്ടിക്കയറി തന്റെ വിന്‍ഡോ സീറ്റിലേക്ക് പോകുന്ന യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ആളുകള്‍ക്കു മുകളിലൂടെയാണ് യുവതിയുടെ ഈ 'ചവിട്ടി നടത്തം'. കുഞ്ഞിനെയുംകൊണ്ടിരിക്കുന്ന ഒരാളുടെ മുകളിലൂടെയും യുവതി കടന്നുപോകുന്നത് വിഡിയോയില്‍ കാണാം. സീറ്റിലിരിക്കുന്നവര്‍ക്ക് ശല്യമുണ്ടാക്കികൊണ്ടാണ് യുവതിയുടെ ഈ പോക്ക്.

ഏഴുമണിക്കൂര്‍ നീണ്ട വിമാനയാത്രയിലുടനീളം ഇവര്‍ ഇത് തന്നെയാണ് ചെയ്തുകൊണ്ടിരുന്നതെന്നാണ് യാത്രക്കാര്‍ പറയുന്നത്. ബ്രാന്‍ഡന്‍ എന്നയാളാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. 'സീറ്റിലിരിക്കുന്നവര്‍ ഉണര്‍ന്ന് തന്നെയാണ് ഇരുന്നത്. ഒന്ന് മാറിനില്‍ക്കാനോ എന്ന് യുവതിക്ക് അവരോട് ചോദിക്കാവുന്നതോയുള്ളൂ. എന്നാല്‍ അവരുടെ മുകളിലൂടെ നടന്നാണ് ഇവര്‍ സീറ്റിലേക്ക് പോകുന്നത്. വിമാനത്തില്‍‌ കണ്ട എന്ന വലിയ ക്രമിനല്‍ കുറ്റം' എന്നാണ് ബ്രാന്‍ഡന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

യുവതിയുടെ പ്രവര്‍ത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് ട്വീറ്റിനു താഴെ വരുന്നത്. യുവതിയെ ചോദ്യം ചെയ്യാന്‍ വിമാനത്തില്‍ ആരുമില്ലായിരുന്നോ എന്നാണ് പലരും ചോദിക്കുന്നത്. സീറ്റില്‍ ഇരിക്കുന്നവര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ അവരെന്തുകൊണ്ട് പ്രതികരിച്ചില്ല എന്നും ചിലര്‍ ചോദിക്കുന്നു. 

MORE IN SPOTLIGHT
SHOW MORE